Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Tuesday, March 29, 2016

ഇവൾ... - അന്ന്...!!!




തെറ്റി തെറിച്ചു പോയൊരു തുള്ളിയിൽ
നിന്നൊരു ഭ്രൂണമായ്,
പിന്നെയാഴ്ചകൾ നാപ്പതോളം
പുറം ലോകം എന്തെന്നറിയാതെ,

സ്വപ്നങ്ങൾ നെയ്തോരമ്മ തന്നുദരത്തിൽ

സ്വസ്ഥം, ഭദ്രം... കഴിഞ്ഞവൾ - ഇവൾ...
                        ബാല്യത്തിൽ കുണുങ്ങി കുസൃതിയായ്
                        അതിരുകളില്ലാതെ ഉല്ലസിച്ചും,
                        കൌമാരം ലജ്ജയിൽ മുക്കി,
                        ജിജ്ഞാസാലുവാക്കിയും,
                        ഋതുമതി മുതൽക്കെ
                        അടക്കം, ഒതുക്കം ചൊല്ലിയും
                        കാത്തു വളർത്തിയവൾ - ഇവൾ...
യൌവ്വനം വാരി പുണർന്നതിൽ പിന്നെ
ചേർത്തു നിർത്തി കാവലാകേണ്ടും കണ്ണുകൾ
ഉരുട്ടി തളച്ച അടുക്കളക്കോലായിൽ
കരിപുരണ്ട ദിനരാത്രങ്ങളിൽ
ജീവിതത്തിൻ ബാലപാഠം പഠിച്ചവൾ - ഇവൾ
                       നാട്ടു നടപ്പിൻ മുറ
                       തെറ്റാതെ മൂന്നാമന്മാർ
                       ഉമ്മറത്തിണ്ണ ഒഴിയാത്ത കാലത്ത്
                       വിരുന്നു മുറിയിലെ വിളമ്പുകാരി - ഇവൾ...
താലിച്ചരടു കൊരുത്തതിൽ പിന്നെ
നേർക്കു നീളും വിരൽ തുമ്പിനാൽ
കണ്ണു പൊത്തിക്കളിക്കും വിളക്കുകൾ
നാണം പൂണ്ടു കുളിരും രാത്രികളിൽ
തുടിക്കുന്ന തണ്ടിന്റെ കോമരം തുള്ളലിൽ
ഉറഞ്ഞു കൂടുന്നൊരാ മിന്നൽപ്പിണരുകൾക്കപ്പുറം
വരദാനമായ് പൊഴിയും അമൃത വർഷത്തിനായ്
കാത്തറിഞ്ഞു സഹിച്ചു കിടന്നവൾ - ഇവൾ...
                      ഗൃഹസ്താശ്രമത്തിൽ ഉത്തമയാം കുടുംബിനി
                      അതിൽ ഭാര്യയായ്, അമ്മയായ്, സഹോദരിയായ്
                      ഒരുപാടു വേഷപ്പകർച്ചകൾ, ഭാവങ്ങൾ
                      വീടിന്നു വെളിച്ചമായ് പരിപാലനം നടത്തി
                      ഒടുക്കം തെക്കു തിരിയിട്ട നിലവിളക്കിൻ നാളത്തിൽ
                      പകർന്നെരിഞ്ഞ് പൊലിഞ്ഞു തീരേണ്ടവൾ - ഇവൾ...
ജന്മസാഫല്യം കൈവരിച്ചങ്ങിനെ
ഹൃത്തിൽ നിന്നൂറും വാത്സല്യ പാലാഴിയാൽ
തലമുറകൾ പേറും പൈതൃകം പകർന്ന-
ഭിമാനത്താൽ സായൂജ്യം നേടും “മാതൃത്വം“ - ഇവൾ...

                                                                                                                        Picture : google



Read More »

Tuesday, June 16, 2015

പൂർവ്വികർക്കായ് ഒരു കുറിപ്പ്...


ചക്രവാളത്തിന്റെ കാണാക്കയത്തിൽ
നക്ഷത്രച്ചൂട്ടുകൾ തെളിയിച്ച്
മുന്പേ നടന്ന പ്രിയരേ....
നിങ്ങൾ പകർന്ന തിരിനാളം
കരിന്തിരി എരിയുന്നുണ്ടിവിടിപ്പൊഴും...
അണയാതെ ജ്വലിപ്പിച്ച് സൂക്ഷിക്കട്ടെ ഞാൻ
സമയമാകും വരെ പിന്തുടർച്ചക്കായ്...
തേന്മാവിൻ ചില്ലകൾ വെട്ടി കാതലൊരുക്കട്ടെ;
തെക്കേത്തൊടിയിലെ പണിപ്പുരയിലേക്ക്...!
മഞ്ഞളിച്ച കണ്ണുകൾ തുറക്കാറില്ല,
ഇരുൾ മൂടും കാഴ്ചകൾക്കു മുന്നിൽ !
തളരുന്നു തനുവും മനവും
ആയുഷ്ക്കാല ചെയ്തികൾ തൻ ഫലം.
തിരയുകയാണിന്ന് കർമ്മകാണ്ഡത്തിൽ...
ശേഷിക്കുന്നുവൊ സത്കൃത്യം എന്തെങ്കിലും
മുനിഞ്ഞു കത്തുവാൻ ഒരു ചെറുതാരകമായ്
നിലാവിറ്റു വീഴാത്ത നാളേകളൊന്നിൽ...

Photo from google....
                                   -

Read More »

Thursday, May 28, 2015

അ,ആ.............ഋ - ഒരു പെയ്ത്താകുമ്പോൾ...


അപ്രതീക്ഷിതമായി ഒരൊഴുക്കാണ്,
ഉരുൾ പൊട്ടും പോലെ...
ചുറ്റുപാടുകൾ കണ്മുന്നിൽ 
കോടമഞ്ഞെന്ന പോൽ
തെന്നി മായുന്ന നിമിഷങ്ങളിൽ
അവയെ കോരിയെടുക്കുക
അല്ലെങ്കിൽ പിന്നെ ഓർമ്മത്തോണിയിൽ
ദിക്കറിയാതെ തുഴയാം...
വെറി പിടിച്ച കാലത്തിന്റെ
പിടിയാളായി ആടിത്തിമിർക്കാം...
പിന്നെയും ഇടക്കിടെ വന്നൊരു
ചാറ്റലായോടിപ്പോയേക്കാമവർ
ഉച്ചവെയിലിനിടയിലൂടെ
ആഘോഷമില്ലാതെ പോകുന്നുണ്ടാകും
ഊമക്കുറുക്കന്റെ കല്യാണം...
ആശിച്ച്, അത്യാഗ്രഹിയാക്കാൻ
വീണ്ടുമൊരിക്കലെത്തുമവർ...
കൊള്ളിമീനുകൾ തലങ്ങും വിലങ്ങും പായുന്ന,
ചെവിക്കല്ലിളക്കി വാരിപ്പുണരാനെത്തുന്ന,
അക്ഷരപ്പെയ്ത്തായ് അകം നിറയ്ക്കാൻ,
തൂലികത്തുമ്പിലെ മഷിയുണങ്ങും വരെ.....

Photos from google.....

Read More »