Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Wednesday, April 30, 2014

“”“ വിധി “”“ എന്നു പേരും...

  കാലം മറക്കും വഴിയമ്പലങ്ങൾക്കു ബദലായി
താങ്ങായി തണലായി വഴിത്താരകൾക്കരികിൽ
അതിരുകൾ ഭേദിച്ചു പടർന്നു കൊണ്ടങ്ങിനെ
നിൽപ്പുണ്ട് മാമരങ്ങൾ നാട്ടിൻപുറങ്ങളിൽ

പറവകൾ വിതക്കുന്ന വിത്തുകൾ മുളപൊട്ടി
കിളിർക്കുന്നു തരുലദാതികൾ അവക്കു കീഴെ
ആശ്രയമാകുന്നു വളരുവാൻ പടരുവാൻ
മാവിൻ ചുവടുകൾ... ചിലപ്പോൾ തനു തന്നെയും

ഒരിക്കൽ മഴു വീഴാം ആ ഉടലിൽ വേദനയേകി
തനിക്കായി ജീവജലം പകർന്നോരുടയന്റെ
മോക്ഷത്തിൻ പദം തേടി പുറപ്പെടും യാത്രയിൽ
ദേഹിക്കു കൂട്ടാകാൻ പ്രകൃതിയിലലിയുവാൻ...

ഭാഗ്യമുണ്ടാകാം ചിലർക്ക്, കൂട്ടിനെത്താം ചിതയിൽ തൻ ദാതാവിനു-
ആ മാവിൻ തണലിൽ വളർന്ന പവിത്രഗന്ധികളിൽ
നവധാന്യങ്ങൾക്കു കൂട്ടു പോകുന്നു ചിലർ പൂജാതികർമ്മത്തിനപ്പുറം
തീരുമാനിക്കട്ടെ “ബ്രഹ്മൻ“ , വിളിക്കാം “വിധി” എന്നു പേരും...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Sunday, April 27, 2014

വ്യാകുലതകൾ....


അനുവാദം കേൾക്കാതെ, അറിയാതെ
എന്നിലേക്കടുക്കുന്നു മരീചികയായ്...
ആഴ്ന്നിറങ്ങുന്നു, തേടുന്നു മാനസം.
കളങ്കമേതില്ലാ മൃദുലമാം വാണികൾ.

എത്രയെന്നറിയാതെ പുറത്തറിയിക്കാതെ
ഉള്ളിന്റെയുള്ളിൽ അടക്കുന്ന ആശകൾ,
കാണും കിനാവുകൾ... മധുരമാം പ്രതീക്ഷകൾ
കാത്തിരിക്കുന്നൊരാ നാളെകൾക്കായ്....

തുടികൊട്ടുന്നു, ഉള്ളം ചുരത്തുന്നു തനിയെ
മോചനം തേടുന്ന മനോവിചാരങ്ങളെ
വസന്തത്തിൽ പൂക്കളായ്, വേനലിൻ തീച്ചൂടായി
വർഷത്തിൻ പ്രൌഡയാം തുലാവർഷമായ്.

നാം തമ്മിലകലങ്ങൾ നേർത്തു വന്നീടുമ്പോൾ
നീറുന്നു ചിത്തം തെല്ലൊരാശങ്കയാൽ
ഒന്നായടുത്ത നാം ദൂരെ അകന്നെങ്കിൽ  ഒരു നാളിൽ
വീണ്ടുമൊരുമിക്കുമോ അപൂർവ്വമാം കാലത്തിൻ വികൃതിയായ്....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

7 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.