Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Tuesday, December 31, 2013

ഉറക്കം

അന്നും പതിവുപോൽ കേട്ടമ്മതൻ വാക്കുകൾ
അത്താഴശേഷം കിടക്കാനൊരുങ്ങവെ.

നാമം ജപിച്ചു പ്രാർത്ഥിച്ചു കിടക്കു നീ
ദുസ്വപ്ന്നമില്ലാതെ നന്നായുറങ്ങുവാൻ..

ആ നിമിഷമൊന്നു ഞാൻ ചിന്തിച്ചു പോയ്
കഴിയുമോയെനിക്കതിനിനിയുള്ള രാവുകൾ

ഇന്നല്ലോ അച്ഛൻ ഗദ്ഗദമോടെ തൻ,
ചാരെവിളിച്ചുകൊണ്ടോതിയാ വാക്കുകൾ..

നിലയ്ക്കുകയാണച്ഛന്റെ വരുമാനമിനി
സർക്കാരു നൽകിയോരവധി തുടങ്ങുന്നു നാളെ

ഞാനാണിനി നായകനും ഗൃഹനാഥനും
നാളെമുതൽക്കച്ഛനുമമ്മയ്ക്കും പൊന്നനുജത്തിക്കും

ആകണം നല്ലൊരു മകനും സഹോദരനും
തീർത്തീടേണമിനി കടമകൾ,കടപ്പാടുകൾ കൃത്യമായ്

മനമങ്ങനെ പലവഴികളിലോടുന്ന നേരത്ത്
മനസിലാക്കീടുന്നു ഞാനുമായാഥാർത്ഥ്യം

ഒരുനാളുറങ്ങും ഞാൻ ശാന്തമായ് സ്വസ്ഥമായ്
ആരാലുമൊരിക്കലുമുണർത്തുവാനാകാതെ

ചുറ്റും പരക്കുന്ന തേങ്ങലിൻ ഈണവും താളവും
അകമ്പടിയായെത്തുന്നൊരാ യാത്രയയപ്പിനാൽ..
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

നിമിഷജല്പനം

അനന്തമാം ചക്രവാളം കണക്കെ,
എത്രയെന്നറിയാതെ നീണ്ടു കിടക്കുമീ
ദിക്കും ദിശയുമറിയാത്തൊരീ ജീവിതത്തിൽ.
ആണ്ടുപോലെത്തിടാത്തെൻ കൈക്കുഞ്ഞുമായ്,
ഏകനായന്തിച്ചു നിൽപ്പു ഞാൻ
മുനിഞ്ഞു കത്തിക്കൊണ്ടണയാൻ തുടങ്ങുമീ ചിതക്കരികെ.

എന്തിനെൻ പ്രിയേ നീ പോയ്മറഞ്ഞൂ.....
എന്തേ നീയോർത്തില്ലയാ നിമിഷമൊന്നിൽ,
എന്നേയും, നാം കണ്ട സ്വപ്നങ്ങളും...
ആയതിൻ പൂർണ്ണതക്കായ് വന്നെത്തിയൊരോമലേയും.
വീടെതിർത്തും, പിന്നെ നാടെതിർത്തും,
സ്വപ്നപൂർത്തിക്കയൊരുമിച്ചവർ നാം...
വെറുക്കയാണിന്നു ഞാനാശപ്തനിമിഷത്തെ,
നീയെന്നിൽ നിന്നകലുവാൻ, നിൻ ജീവനൊടുക്കുവാൻ,
കാരണഹേതുവാമെൻ വെറും ജല്പനം...
“”“ഉണ്ണി പിറന്നൂ നീയെന്നെമ്മറന്നു പോയ്
ഞാനൊന്നുമല്ലാതായ് നിനക്കോമലേ....അല്ലേ ഞനൊന്നുമല്ലാതായ്....“”“
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

ഒളിഞ്ഞു നോട്ടം

എന്തിനീ പാഴ്ശ്രമം എന്തോ മറക്കുവാനെന്നപോല്‍
അങ്ങിനൊരാഗ്രഹം ഒന്നുമേ തെളിയാത്തൊരീ
 നൈര്മില്യം ചിന്തിടും നിന്‍ സുന്ദര ചേതോഹരമീ മുഖം.
ഒട്ടുമേ ചൊല്ലുന്നതില്ലയീ തളിര്‍ നയനങ്ങളും.
എന്നിട്ടുമെന്തിനീ സാഹസം, വൃഥാ ചേഷ്ടകള്‍
എന്തോ മറക്കുവാനെന്നപോല്‍ പെണ്കൊടീ....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

സാഗരവിലാപംപിണണഞ്ഞൊരു തെറ്റിൻ പാപമാം ഹൃത്തുമായ്,

രാമനാൽ കീഴെവച്ചൊരാ പരശുവുമേന്തി
എന്തിനായരികെ വന്നണയുന്നു നീ പുതുയുഗമർത്യനേ...
തൻകുലംമുടിച്ചതിൻ വൈരിയായിരുന്നൊരാ-
മാമുനിയാൽ കൈവന്ന കൈരളിയെ,
ദൈവത്തിൻ സ്വന്തമെന്നുവരെ മഹാന്മാർ
പുകഴ്ത്തിപ്പാടിയൊരീ നാടിനെ,
തത്ത്വൊത്തിൻ പൊരുളായറിയപ്പെടുന്നൊരു
സ്വാമി തൻ സ്വന്തമീ ഭ്രാന്താലയത്തെ,
തിരിച്ചെന്നിലേൽപ്പിക്കുവാനാകുമോ
ഈ വരവെന്നോർത്തു ഞാനൊരു നിമിഷം
എത്രയും പാപിയാണെൻകിലും മക്കളെ വാരി-
പ്പുണരുവാനല്ലോ കഴിയുമീതായക്കുമന്നുമിന്നും
അതിനാൽ തിരിച്ചു പിറകോട്ടെറിയുക
എല്ലാതിനും ഹേതുവായിരുന്നൊരീ പരശുവെ,
മറഞ്ഞു പോകട്ടെ കൈരളിയും...
പിന്നെ,  ചരിത്രമാകട്ടെയീ ആയുധവും.
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

പുലർക്കാലം

മന്ദമായെത്തി മനം കീഴടക്കി
ആർത്തലച്ചങ്ങിനെ സങ്കടങ്ങൾ തന്നു
ചിന്നിച്ചിതറിയെങ്ങോ പോയൊളിച്ചൊരാ-
മഴത്തുള്ളിക്കിടയിലൂടൊരു പൊൻവെളിച്ചം

കുളിരും പ്രഭാതത്തിൽ പൊൻവെയിൽ
തട്ടിയുണരുമീ ഭൂമിതൻ മക്കൾ
വിടരുന്നു മൊട്ടുകൾ, ചിരിക്കുന്നു പൂക്കൾ
പാടുന്നു കിളികളും കായലോളങ്ങളും...

Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Friday, August 23, 2013

‘ഒരു തുമ്പപ്പൂവിന്റെ നൊമ്പരം’ എത്രയോ നാളായി കാത്തിരിക്കുന്നു ഞാൻ
ഈ മഴക്കാലത്തെൻ പുനർജന്മത്തിനായ്
അങ്ങിനെയുള്ളൊരീയെന്നോടു പിന്നെന്തിനീ
ക്രൂരത കാട്ടുവാനായി വെമ്പീടുന്നു.

പൃഥ്വി തൻ മറ്റൊരു പുത്രനാം മർത്യൻ പോൽ
ആസ്ക്തിയേറാതെ ക്ഷമിച്ചീടുകെന്നാൽ
കാത്തുസൂക്ഷിച്ചീടാമീനറുത്തേനും
പാൽവർണ്ണമാകുമീ പവിത്രതയും.

ആശയോടോടിയെൻ ചാരേയണയുന്നു നീ
എന്നുള്ളിലൂറുമീ നറുതേൻ നുകരുവാൻ
ഞാനുമീ ഭൂമിതന്നൊരവകാശിയെന്നൊരു
ബോധ്യമുണ്ടാകണമെപ്പൊഴും സോദരാ...

നിന്നിഷ്ടവിഭവമാം നറുത്തേനായ്
പരിണമിക്കുമീയെൻ ജീവരക്തം
നുകരാതെ കരുണ കാണിക്കണം
നീട്ടിത്തരേണമെനിക്കീക്ഷണികമാം ജീവിതം.

എനിക്കുമറിയണമെല്ലാമറിയേണം
പൊൻ‍ചിങ്ങമാസത്തിൻ വിശേഷമെല്ലാം
പൂക്കളം കാണണം പൂവിളി കേൾക്കണം
പൊന്നൂഞ്ഞാലാടേണമെനിക്കുമെന്നും.

വള്ളംകളിയിലും പൊന്നോണത്തല്ലിലും
പിന്നെയെന്തൊക്കെക്കളികളുണ്ടെൻകിലും
ഭാഗഭാക്കാകേണമെനിക്കീനാളുകൾ
അനുഭവിച്ചീടേണമീമലയാളനാടിൻ സുകൃതവും.

അത്തം മുതൽപ്പത്തുനാളിൻ കളത്തിലും
അംഗമായീടേണം ആദരിച്ചീടണം
തൃക്കാക്കരയപ്പനേം പൊന്നോണനാളിൻ
അതിഥിയായെത്തുന്നൊരാ മാവേലിമന്നനെയും.

ഇതാണെന്നഭിലാഷമെന്മലർസ്വപ്നവും
കാത്തിരിക്കുന്നൊരീ ക്ഷണികമാം ജീവിതയാത്രയിൽ.