Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Thursday, May 28, 2015

അ,ആ.............ഋ - ഒരു പെയ്ത്താകുമ്പോൾ...

അപ്രതീക്ഷിതമായി ഒരൊഴുക്കാണ്,
ഉരുൾ പൊട്ടും പോലെ...
ചുറ്റുപാടുകൾ കണ്മുന്നിൽ 
കോടമഞ്ഞെന്ന പോൽ
തെന്നി മായുന്ന നിമിഷങ്ങളിൽ
അവയെ കോരിയെടുക്കുക
അല്ലെങ്കിൽ പിന്നെ ഓർമ്മത്തോണിയിൽ
ദിക്കറിയാതെ തുഴയാം...
വെറി പിടിച്ച കാലത്തിന്റെ
പിടിയാളായി ആടിത്തിമിർക്കാം...
പിന്നെയും ഇടക്കിടെ വന്നൊരു
ചാറ്റലായോടിപ്പോയേക്കാമവർ
ഉച്ചവെയിലിനിടയിലൂടെ
ആഘോഷമില്ലാതെ പോകുന്നുണ്ടാകും
ഊമക്കുറുക്കന്റെ കല്യാണം...
ആശിച്ച്, അത്യാഗ്രഹിയാക്കാൻ
വീണ്ടുമൊരിക്കലെത്തുമവർ...
കൊള്ളിമീനുകൾ തലങ്ങും വിലങ്ങും പായുന്ന,
ചെവിക്കല്ലിളക്കി വാരിപ്പുണരാനെത്തുന്ന,
അക്ഷരപ്പെയ്ത്തായ് അകം നിറയ്ക്കാൻ,
തൂലികത്തുമ്പിലെ മഷിയുണങ്ങും വരെ.....

Photos from google.....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

കാൽപ്പാടുകൾ

പിൻ‍വിളി കേൾക്കാം ദൂരെ നിന്ന് 
വരുന്നുണ്ട് എന്നെത്തിരക്കി
പിന്നിട്ട വഴിയിലെ കാൽപ്പാടുകൾ....
ഒപ്പം നടക്കുന്ന നിഴലുകൾക്ക്; 
നീളം വച്ചേക്കാമെന്ന തിരിച്ചറിവ് 
ഉണ്ടാകും മുന്നെ നടന്നു തീർത്തതാണാ വഴികൾ...
അവക്കറിയില്ലല്ലോ...!!!
നിഴലുകൾ തൊടാത്ത വാരിക്കുഴിയിൽ
വീണതു ഞാൻ മാത്രമാണെന്ന്...
ആഘാതം നൽകിയ മാറാവ്യാധിയാൽ
ആ പാദങ്ങൾ ശോഷിച്ചു പോയെന്ന്...
ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാക്കി കൊണ്ട്...

Photo from google....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Friday, May 22, 2015

യാത്ര...

വികാരം വിവേകത്തെ
മൂലക്കിരുത്തിയൊരു നാൾ...
ഒറ്റക്ലിക്കിൻ മനോഹാരിതയോ..!
പടർന്നൊഴുകിയ വാക്കുകളിൻ വശ്യതയോ...!
മനസ്സുകളിലേക്കൊരു നൂൽപ്പാലമിട്ടു.
ഫെയ്സ്ബുക്കും, വാട്ട്സപ്പും;
ഇടതടവില്ലാതെ, വാശിയോടെ പൊരുതിയപ്പോൾ!
രാപകലറിയാത്ത സമാഗമങ്ങൾ...
ചരടിൽ കോർക്കുവാൻ താലിക്കു കാക്കാതെ;
മുൻപോട്ടവരെ ടുഗദറാക്കി.
ഇളം തെന്നലാട്ടിയ കുളിർക്കാല ദിനങ്ങളിൽ
കാലവ്യതിയാനങ്ങൾ അസ്വാരസ്യമൊരുക്കെ,
ചിത്രഗുപ്തന്റെ തൂലികത്തുമ്പിൽ
നിന്നൂർന്നൊരാ മഷിനൂലിനറ്റത്ത്
അവൾക്കായ് മാത്രം ഒരിടം കാത്തു വച്ചിരുന്നു.

*സമർപ്പണം : പിറവി കൊണ്ടല്ലെങ്കിലും.... എന്റെ പ്രിയ സഹോദരിമാർക്ക്...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Wednesday, May 13, 2015

പരിഭവങ്ങൾക്കായ്...

ഇന്നില്ല വാക്കുകൾ എനിക്കായ് സ്വന്തം...
ഇരന്നു വാങ്ങുന്നു കേൾവി തൻ മുള്ളുകൾ
മൂകമായ് കാക്കാം പൊഴിഞ്ഞു തീരും വരെ,
നൊമ്പരം ചാലിച്ചെയ്യുന്നൊരമ്പുകൾ.
അറിയുന്നിതാ ഒരുങ്ങുന്നതായ് 
വ്യഥകളാൽ തീർക്കുമാ ശയ്യയും
പെയ്തൊഴിയട്ടെ പരിഭവങ്ങൾ
തിരിച്ചറിവിന്റെ പകലുകൾക്കപ്പുറം
താനേ ചുരത്തും കനിവിന്റെ ശീലുകൾ
കാത്തിരിക്കാം ആ നിമിഷത്തിനായ്...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments: