Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Sunday, April 27, 2014

Widgets

വ്യാകുലതകൾ....


അനുവാദം കേൾക്കാതെ, അറിയാതെ
എന്നിലേക്കടുക്കുന്നു മരീചികയായ്...
ആഴ്ന്നിറങ്ങുന്നു, തേടുന്നു മാനസം.
കളങ്കമേതില്ലാ മൃദുലമാം വാണികൾ.

എത്രയെന്നറിയാതെ പുറത്തറിയിക്കാതെ
ഉള്ളിന്റെയുള്ളിൽ അടക്കുന്ന ആശകൾ,
കാണും കിനാവുകൾ... മധുരമാം പ്രതീക്ഷകൾ
കാത്തിരിക്കുന്നൊരാ നാളെകൾക്കായ്....

തുടികൊട്ടുന്നു, ഉള്ളം ചുരത്തുന്നു തനിയെ
മോചനം തേടുന്ന മനോവിചാരങ്ങളെ
വസന്തത്തിൽ പൂക്കളായ്, വേനലിൻ തീച്ചൂടായി
വർഷത്തിൻ പ്രൌഡയാം തുലാവർഷമായ്.

നാം തമ്മിലകലങ്ങൾ നേർത്തു വന്നീടുമ്പോൾ
നീറുന്നു ചിത്തം തെല്ലൊരാശങ്കയാൽ
ഒന്നായടുത്ത നാം ദൂരെ അകന്നെങ്കിൽ  ഒരു നാളിൽ
വീണ്ടുമൊരുമിക്കുമോ അപൂർവ്വമാം കാലത്തിൻ വികൃതിയായ്....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

7 comments:

 1. അടുത്തവര്‍ ഒരിക്കലും അകലാതിരിക്കട്ടെ :)

  ReplyDelete
 2. ദൂരെ നിൽക്കുമ്പോൾ ഒരു മരീചികയെന്നപോൽ പ്രണയം. പിന്നെ ഒടുങ്ങാത്ത അഭിനിവേശം.

  സ്വന്തമായി കഴിയുമ്പോൾ അകലുമോ, അകന്നാൽ വീണ്ടും അടുക്കില്ലേ എന്നൊക്കെയുള്ള ഒരു പ്രണയിതാവിന്റെ ഭയവും കൗതുകവും എല്ലാം ഉൾക്കൊള്ളിച്ച ഒരു മനോഹരഗാനമുണ്ട് ലിസ എന്ന മലയാള ചിത്രത്തിൽ. 'ഇണക്കമോ പിണക്കമോ പ്രിയതമേ പറയുമോ' എന്നു തുടങ്ങുന്ന വരികൾ

  ReplyDelete
  Replies
  1. Viddi Man......താങ്കൾ സൂചിപ്പിച്ച ആ ഫിലിമും ഗാനവും ഞാൻ കണ്ടിട്ടില്ല.... നോക്കട്ടെ..., എന്റെ മറ്റു കവിതകളും വായിച്ചിരിക്കും എന്നു കരുതുന്നു....അവിടേയും എവിടെയെങ്കിലും സാമ്യതകൾ ഉണ്ടോ എന്നു ശ്രദ്ധിക്കൂ... വിലയേറിയ അഭിപ്രായത്തിനു നന്ദി....

   Delete
  2. ഇനിയും ഈ കവിത വായിക്കുന്ന പ്രിയ വായനക്കാരോട് ഒരപേക്ഷ.... മുകളിൽ ശ്രീ viddiman സൂചിപ്പിച്ച കാര്യം ഒന്നു ശ്രദ്ധിച്ചിരിക്കുമല്ലോ... ഇതിനോടുള്ള നിങ്ങളുടെയും മനസ്സിൽ തോന്നുന്ന അഭിപ്രായം രേഖപ്പെടുത്താൻ വിട്ടു പോകില്ലെന്നു കരുതുന്നു. നന്ദിയോടെ.....

   Delete
  3. This comment has been removed by the author.

   Delete
  4. പ്രിയ സുഹൃത്ത് ശ്രീ viddiman അറിയുവാനായ്...... രണ്ടോ മൂന്നോ ദിവസങ്ങൾക്കു മുന്നെ എന്റെ ഫ്രണ്ട്സ് ലിസ്റ്റിലേക്കു ലഭിച്ച ഫെയ്സ് ബുക്കിലെ Jiji Mohandas (https://www.facebook.com/jiji.mohandas.5?fref=ufi) എന്ന സുഹൃത്തിന്റെ 26/04/2014 ലെ (എല്ലാവരും ഒറ്റപ്പെട്ട തുരുത്തുകളാണെന്ന് തോന്നി പോകുന്നു.. ഓരോരുത്തരിലേക്കും ഉള്ള ദൂരവും വ്യത്യസ്തം..) സ്റ്റാറ്റസ് ആണു ഈ ഒരു കവിതക്ക് എനിക്കുണ്ടായ പ്രചോദനം.....(സ്ക്രീൻ ഷോട്ട് ഇവിടെ കൊടുക്കുവാൻ നിവൃത്തിയില്ലാത്തതിനാലാണ്) താങ്കൾ ഇതിന്റെ നിജസ്ഥിതി കൂടി ഒന്നു ശ്രദ്ധിക്കുമല്ലൊ ???

   Delete
 3. സുഹൃത്തേ, താങ്കൾ ആ സിനിമാഗാനത്തെ അനുകരിച്ചു എന്നല്ല ഞാൻ ഉദ്ദേശിച്ചത്. ( എന്റെ വാക്കുകളിൽ അങ്ങനെയൊരു സൂചന തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കുക. ). താങ്കളുടെ കവിതയിലെ അവസാനത്തെ വരികളിലെ ആശയം അതിനേക്കാൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ആ സിനിമാ ഗാനത്തിൽ എന്നേ ഉദ്ദേശിച്ചുള്ളൂ. അത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായമാണെന്നു കൂടി ഓർക്കുക.

  ReplyDelete

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.