Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Tuesday, December 16, 2014

ആസുര പൈതൃകം

ധനു 1 / ഡിസംബർ 16...ഈ കവിതാദിനത്തിൽ
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട്  “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------

നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
 പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
 ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
 പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!

Photo from google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

14 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Thursday, June 26, 2014

ഇരുൾ നിറയുമ്പോൾ...

ഇരുട്ട്... എനിക്കിഷ്ടമാണീ പ്രതിഭാസത്തെ!
പതുക്കെ പതുക്കെ പമ്മിയെത്തീടുന്ന,
കുസൃതി പൈതലായ്  സായന്തനത്തിൽ!
എത്ര ശാന്തമായ് നോക്കിയിരുന്നാലും,
കൺ‍മുന്നിലൊന്നും തെളിയാത്ത ബാല്യവും!
ഒരു ചെറു കാറ്റോ, ചലനമോ പോലും,
മനസ്സിൽ ഭീതി മുളപ്പിക്കുന്നു യൌവ്വന തീക്ഷ്ണത!
ഒരു പോലെ ശാന്തവും എന്നാൽ കരുതലും,
സ്വായത്തമാക്കിയ രാത്രിയുടെ മധ്യാഹ്നം!
നിശയുടെ അവസാന യാമങ്ങളിലൊന്നിൽ,
വിട പറഞ്ഞകലുന്നു മുതിർന്നൊരു കാരണവരെ പോലെ!
വീണു കിട്ടും ചില വേളകൾ നോക്കിയിരിക്കാറുണ്ട്...
ആസ്വദിക്കാറുണ്ട്... ഇരുട്ടിന്റെ ഈ വൈവിധ്യമാം ഭാവങ്ങളെ!
എന്നാൽ വെറുക്കുന്നു, അകറ്റുന്നു ഞാനെന്നും
കണ്ണടച്ചുണ്ടാക്കുന്ന മിഥ്യയാം ഇരുളിനെ...!
ഒരു തരം അലർജിയാണെനിക്ക് അതിനോട്...
കടും ചുവപ്പിൽ നേർത്തും, ഞരമ്പുകൾ പിണഞ്ഞും,
കൺപോളകൾക്കുള്ളിലായ് കാണുമാ കാഴ്ചയെ!
എങ്കിലും വിധി വിളയാട്ടത്തിന്റെ പ്രതിഫലനമായിന്ന്,
സ്ഥായിയാം കാഴ്ചയിതു തന്നെയീ സമൂഹത്തിലും ജീവിതയാത്രയിലും...
അതിനാൽ സഹിക്കാൻ പഠിക്കുന്നു ഞാനിന്ന്
നേരിടുവാൻ ഭൂതകാലത്തിൻ വൈരുദ്ധ്യങ്ങൾ!
എത്തുന്നൊരാ ദിനം പ്രണയിച്ചു നീങ്ങാൻ
ശാശ്വത നിദ്രയിൽ, പ്രപഞ്ചത്തിൻ ഉള്ളറകൾ തേടും യാത്രയിൽ....

Photo from google....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Wednesday, June 25, 2014

കാത്തിരിപ്പ്....ഏറേയും വൈകി നേരമിതിപ്പോഴെ
കൂരിരുൾ മൂടുന്നു സന്ധ്യാംബരവും.
ഇനിയുമെൻ ചാരത്തായ് ;
വന്നണയാത്തൊരെൻ പാതിയും!

നേർത്തൊരു ബിന്ദുവായ് കണ്ണിൽ
കൂടൊരുക്കി വഴിത്താര തന്നറ്റവും!
അപതാളം കൊട്ടുന്നു നെഞ്ചകം.
ചിട്ട തെറ്റിക്കുന്നു ശ്വാസഗതിയും

പെയ്തൊഴിയാൻ മടിക്കുന്നു,
ആകുലതകൾ, വ്യഥകൾ... മനമതിൽ.
അറിയുന്നുവോ നാഥാ ഈ താപത്തിന്നനുരണങ്ങൾ
നീറിപ്പുകയുന്നൊരെൻ ഹൃദയാഗ്നിയാൽ...

മഥിക്കുന്നു ഭ്രാന്തമാം ചിന്തകൾ
മൂളുന്നു വണ്ടുകൾ കർണ്ണപുടങ്ങളിൽ!
വിട്ടൊഴിയാതെ ഭീതികളെന്നിൽ
നിമിഷങ്ങൾ പൊഴിഞ്ഞകലവെ.!

കാതോർക്കുന്നു നിൻ വിളിക്കായി
പടിപ്പുരക്കൊളുത്തിൻ കരച്ചിലിനൊപ്പം
പതിയുന്നൊരാ കാലടികൾക്കായും
ഈ കാത്തിരിപ്പിന്റെ അന്ത്യത്തിനായും.
Photo from google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Tuesday, June 3, 2014

ഓർമ്മകളിൽ നീറ്റിയെടുക്കുമ്പോൾ...

വില കല്പിക്കാത്തൊരു പാഴ്‍വസ്തുവായ് നീ;
അവഗണനയുടെ ഉമിയിൽ
ഒതുക്കി വച്ചൊരെൻ മനസ്സിനെ,
നിന്നിലുറങ്ങും വേദനകൾ കൂട്ടിപ്പിടിച്ച് ;
ഓർമ്മകളാൽ ഊതി കാച്ചുമ്പോൾ
നീറി പുകഞ്ഞെന്റെ സ്നേഹം
മാലിന്യമേതുമില്ലാതെ,
പത്തരമാറ്റിൻ തിളക്കത്തോടെ
പുനർജന്മം നേടുന്നത് കാണാതെ,
അറിയാതെ പോകുന്നതെന്തേ... സഖീ....
Photo From Google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

5 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Sunday, May 18, 2014

പത്തായത്തിലെ വിത്ത് .....

വരണ്ടുണങ്ങിക്കിടക്കുന്ന പാടത്ത്
പൊൻ‍കതിർ വിളയിക്കുവാനിനിയില്ല,
അധികദിനങ്ങൾ എന്നറിവാക്കി
മാരി വന്നെത്തി മുന്നൊരുക്കം പോലെ
മേൽക്കൂര താങ്ങുന്നൊരോടിന്റെ കാരുണ്യം...
വർഷത്തിൻ ചീളായി ഊർന്നിറങ്ങി.
വരുന്ന നാളിന്റെയാശകൾ ചേർത്തു പേർത്ത് ;
അകം നിറച്ചു വച്ചൊരാ പത്തായം പുൽകുമ്പോൾ...
പുളകിതമാകുന്നു, ചീർത്തു വികസിക്കുന്നു;
മുളപൊട്ടി വിടരുവാൻ വെമ്പുന്ന വിത്തുകൾ;
കാത്തിരിക്കുന്നു നീളുന്ന കൈകളെ.
അളന്നെടുക്കാനെത്തും ഇടങ്ങഴിയുമായ്...
വെറുക്കുന്നു അളവുകൾ ഈ നിമിഷങ്ങളിൽ
മോചനം കാക്കുമ്പോൾ ഈ വീർപ്പുമുട്ടലിൽ
വെട്ടം കാണണം..., പൊട്ടി വളരണം...
വിടർന്നുല്ലസിക്കേണമീ മനുജന്റെ സ്വപ്നം പോൽ...
വിളവിന്റെ നിറവിനാൽ..., സമൃദ്ധിയാൽ...,
വയലുകൾ പൊൻ‍വർണ്ണം ചാർത്തുമ്പോൾ...
തുടിക്കും അഭിമാനത്താലവൻ മനവും
നിറയും അദ്ധ്വാനത്തിൻ ഫലമായീ പത്തായവും;
തിളങ്ങുമാ കണ്ണുകൾ പൂത്തുലഞ്ഞ പ്രതീക്ഷയിൽ
വിങ്ങുമാ ഹൃത്തടം നിറഞ്ഞ സംതൃപ്തിയാൽ...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

2 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Thursday, May 15, 2014

ദളങ്ങൾ പൊഴിയുമ്പോൾ...

ആരേയും കൊതിപ്പിക്കുന്ന,
ഉള്ളിൽ മോഹമുദിപ്പിക്കുന്ന
നിന്റെ മനോഹാരിതയല്ല
എന്നെ നിന്നിലേക്കെത്തിച്ചത്...!
നിന്നിൽ നിന്നുയർന്ന പരിമളവുമല്ല...
നിന്നിലേക്കുള്ള പ്രയാണം കഠിനമെന്നറിഞ്ഞിട്ടും,
വേദനകൾ തീർത്തൊരാ മുള്ളുകൾ താണ്ടി
മുറിവുകളെ സ്നേഹമെന്ന മന്ത്രത്താൽ കരിച്ച്
ഞാൻ നിന്നിലേക്കെത്തിയത്
നിന്റെയാ നൈർമല്യവും ചാരുതയും
വാടിക്കരിയുന്നതിലും മുൻപെ ഒരുവേളയെങ്കിലും,
കൈക്കുമ്പിലിൽ ഒതുക്കി സം‍രക്ഷിക്കുവാനായിരുന്നു.
നിന്റെ ആത്മാവിന്റെ സുഗന്ധം
കരിവണ്ടുകൾ തേടിയെത്തും മുൻപെ
എന്നിലേക്കാവാഹിക്കുവാനായിരുന്നു.
എന്നിട്ടും നീ എന്റെ വിരലുകളിൽ നിന്നകലുന്നതെന്തേ...?
Photo From Google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Saturday, May 10, 2014

നിഴലിനെ തേടുമ്പോൾ....സ്വന്തം ചവിട്ടടികളെ മറക്കുന്നൂ
അഹങ്കാരത്താൽ മത്തു പിടിച്ചൊരു മർത്യൻ
പൂർവ്വികനാം ആദത്തിൻ തെറ്റിന്റെ
ബാക്കി പത്രമിതല്ലോ
നഷ്ടമായൊരാ വാരിയെല്ലും
പിന്നെത്തുടരുന്നീ അടിമത്വഭാവവും
ഇത്രയെന്തേ ഇരിപ്പൂ ഇവളിലായ്
തേഞ്ഞു തീർന്നൊരാ ചങ്ങലക്കണ്ണികളെങ്കിലും
പിന്നേയും ബന്ധനം കൊതിക്കുവാൻ മാത്രമായ്
തിരിച്ചറിയുക നിന്റെ കർത്തവ്യങ്ങൾ
ഉപേക്ഷിച്ചെറിയൂ ബാലിശമീ ചാപല്യങ്ങളെ
ഉയർത്തിപ്പിടിക്കൂ നിന്നിലുറങ്ങും ആർജ്ജവങ്ങളെ
നേരിടുവാൻ, മുന്നേറുവാൻ, വിജയിക്കുവാൻ
ചിത്രഗുപ്തന്റെ നാൾവഴി തീരുന്നതു വരെ
പിന്തുടരട്ടെ നിന്റെ പാദങ്ങളെ
ഒപ്പത്തിനൊപ്പമോ നിഴലായെങ്കിൽ കൂടിയോ
Photo from google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Friday, May 9, 2014

വിരഹം....

ആകില്ല താങ്ങുവാൻ
ഈ കാത്തിരിപ്പിൻ വേദന
തളരുന്ന പേശികൾ
പാടുന്നുവോ ഗീതകം
എന്നിലെ ഭാവനയുടെ ചരമഗീതമായ്
ഭയക്കുന്നു ഞാനിന്നെൻ തോൽ‍വിയെ
നിഴലിനോടുള്ളൊരീ അങ്കത്തിനൊടുവിൽ
എങ്കിലും പ്രിയതമേ ചലിക്കുമീ വിരലുകൾ
അവസാന തുള്ളിയും ഊർന്നിറങ്ങും വരെ
ഉറയുന്ന കട്ടിയാകുന്ന മഷിയിതിൽ
ഇനിയും ശേഷിക്കുമെൻ തൂലികയിൽ...

Photo From Google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Thursday, May 8, 2014

ആന്തരാത്മാവിൽ....

കാലം തെറ്റിയെത്തി ഞാൻ
ഒരു കാർമേഘപടലമായീ വാനിൽ
കാറ്റിന്റെ കുസൃതിയാൽ അലയവെ
പ്രണയം തൂളുമ്പി നിന്നിൽ നിന്നുരുവാകും
വാക്കിൻ മഹാമേരുവിൽ തടഞ്ഞു
ചാറ്റൽ മഴയായ് പെയ്തൊഴിഞ്ഞിവിടെ...

പുതുമഴയാൽ തളിർത്ത് വളർന്നു
വരും വസന്തത്തിൽ വർണ്ണം വിതറുവാൻ
കാത്തു മയങ്ങുന്നീ മാതാവിൻ മടിത്തട്ടിൽ
നവ മുകുളങ്ങളെ സ്വപ്നങ്ങളാക്കി
നീർ വറ്റി ഉണങ്ങിയൊരു
പുതു ജന്മം തേടും വെറും “വിത്തായ്“....
Photo:- From Google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Wednesday, May 7, 2014

ക്ഷണിക്കുന്നു നിന്നെ....

ആരായുന്നില്ല ഞാൻ
മറഞ്ഞു പോയൊരാ ഏടുകൾ
അറിയേണ്ടതില്ല എനിക്കിനിയും
അതിലുറങ്ങുന്നൊരാ ഉള്ളടക്കത്തെയും
അറിയുന്നു ഞാനീ നിമിഷങ്ങളിൽ
വർണ്ണങ്ങൾ നഷ്ടമായ നിന്റെ ചിത്രങ്ങളെ
അറിയേണ്ടതൊന്നു മാത്രമിനി
നിറഞ്ഞ പ്രണയത്തിൻ ചീളുകൾ
അലങ്കാരം ചാർത്തിയ നിന്റെയാ വാക്കുകൾ
നിറഞ്ഞു തൂകും നിന്റെ മനവുവായ്
അണയുവാനാകുമോ എന്റെ കരാംഗുലികളിൽ
ശേഷിക്കും ദിനങ്ങളിൽ ഇനിയുമീ യാത്രയിൽ
എല്ലാം മറന്നു ശാന്തമായൊഴുകുവാൻ......
ഫോട്ടോ :- ഫ്രം ഗൂഗിൾ...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

2 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Tuesday, May 6, 2014

എങ്ങു നിന്നറിയാതെ....

ഇന്നിന്റെ വേഗമാം ജീവിത യാത്രയിൽ
ഏറിയും താഴ്ന്നും തിളച്ചു മറിയുന്നു
വിധിക്രമങ്ങൾ തെറ്റിച്ചു കൊണ്ടങ്ങിനെ
ചിത്തത്തിൻ മിടിപ്പുകൾ അനുക്രമമില്ലാതെ
ഇന്നലെകളിൻ ഇടവേളകളിലായി
പുറംച്ചട്ട ഭേദിച്ചു കൊണ്ടകത്തളം പൂകുന്നു
ഉണർവ്വായ് സിരകൾക്കുത്തേജനമായ്
എങ്ങു നിന്നറിയാത്തൊരു ഗന്ധസൌകുമാര്യം....
Photo from google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

7 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Wednesday, April 30, 2014

“”“ വിധി “”“ എന്നു പേരും...

  കാലം മറക്കും വഴിയമ്പലങ്ങൾക്കു ബദലായി
താങ്ങായി തണലായി വഴിത്താരകൾക്കരികിൽ
അതിരുകൾ ഭേദിച്ചു പടർന്നു കൊണ്ടങ്ങിനെ
നിൽപ്പുണ്ട് മാമരങ്ങൾ നാട്ടിൻപുറങ്ങളിൽ

പറവകൾ വിതക്കുന്ന വിത്തുകൾ മുളപൊട്ടി
കിളിർക്കുന്നു തരുലദാതികൾ അവക്കു കീഴെ
ആശ്രയമാകുന്നു വളരുവാൻ പടരുവാൻ
മാവിൻ ചുവടുകൾ... ചിലപ്പോൾ തനു തന്നെയും

ഒരിക്കൽ മഴു വീഴാം ആ ഉടലിൽ വേദനയേകി
തനിക്കായി ജീവജലം പകർന്നോരുടയന്റെ
മോക്ഷത്തിൻ പദം തേടി പുറപ്പെടും യാത്രയിൽ
ദേഹിക്കു കൂട്ടാകാൻ പ്രകൃതിയിലലിയുവാൻ...

ഭാഗ്യമുണ്ടാകാം ചിലർക്ക്, കൂട്ടിനെത്താം ചിതയിൽ തൻ ദാതാവിനു-
ആ മാവിൻ തണലിൽ വളർന്ന പവിത്രഗന്ധികളിൽ
നവധാന്യങ്ങൾക്കു കൂട്ടു പോകുന്നു ചിലർ പൂജാതികർമ്മത്തിനപ്പുറം
തീരുമാനിക്കട്ടെ “ബ്രഹ്മൻ“ , വിളിക്കാം “വിധി” എന്നു പേരും...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Sunday, April 27, 2014

വ്യാകുലതകൾ....

അനുവാദം കേൾക്കാതെ, അറിയാതെ
എന്നിലേക്കടുക്കുന്നു മരീചികയായ്...
ആഴ്ന്നിറങ്ങുന്നു, തേടുന്നു മാനസം.
കളങ്കമേതില്ലാ മൃദുലമാം വാണികൾ.

എത്രയെന്നറിയാതെ പുറത്തറിയിക്കാതെ
ഉള്ളിന്റെയുള്ളിൽ അടക്കുന്ന ആശകൾ,
കാണും കിനാവുകൾ... മധുരമാം പ്രതീക്ഷകൾ
കാത്തിരിക്കുന്നൊരാ നാളെകൾക്കായ്....

തുടികൊട്ടുന്നു, ഉള്ളം ചുരത്തുന്നു തനിയെ
മോചനം തേടുന്ന മനോവിചാരങ്ങളെ
വസന്തത്തിൽ പൂക്കളായ്, വേനലിൻ തീച്ചൂടായി
വർഷത്തിൻ പ്രൌഡയാം തുലാവർഷമായ്.

നാം തമ്മിലകലങ്ങൾ നേർത്തു വന്നീടുമ്പോൾ
നീറുന്നു ചിത്തം തെല്ലൊരാശങ്കയാൽ
ഒന്നായടുത്ത നാം ദൂരെ അകന്നെങ്കിൽ  ഒരു നാളിൽ
വീണ്ടുമൊരുമിക്കുമോ അപൂർവ്വമാം കാലത്തിൻ വികൃതിയായ്....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

7 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Monday, March 31, 2014

കാച്ചിക്കുറുക്കിയ കവിത

തിരക്കുകൾ എന്നെ ഹൈക്കുവിനോട് പ്രലോഭിപ്പിക്കുമ്പോൾ ഞാനും അസ്ഥിവാരമില്ലാത്ത എന്റെ പരീകഷ്ണശാലയിലേക്ക്....

നീയും ഞാനും...“നമ്മൾ “
****************************

മനസ്സിലെ പ്രണയം വേനൽ‍ച്ചൂട്
ഹൃദയം താപത്തിൽ വെണ്ണയായ്
ഉരുകി ഒന്നാകുന്നൂ... “നമ്മൾ “
----------------------------------------

കാണുന്നു
അറിയുന്നു
പങ്കു വയ്ക്കുന്നു
വിട പറയുന്നു
വിരഹം
---------------------------------------

ഓടുന്നു, ചാടുന്നു
ചിരിക്കുന്നു
വീഴുന്നു, കരയുന്നു
അമ്മയും കുഞ്ഞും
---------------------------------------
##########################################################################

നൊമ്പരങ്ങൾ...
********************

പകരം വയ്ക്കാനില്ലാത്ത സ്നേഹം
ഹൃദയത്തിൽ നിറഞ്ഞു തൂകുമ്പോൾ
താഴെ വീണുടയുന്നു മിഴിനീർത്തുള്ളിയായ്...
-------------------------------------------------------

മൌനം വാചാലമെങ്കിലും
മൊഴികൾ കിട്ടാക്കനിയായ് അകലവെ
തുടൽ തകർക്കാനൊരുങ്ങുന്നു വാക്കുകൾ
--------------------------------------------------------

ഊർജ്ജം പകർന്നാടിയ നാളങ്ങൾ
പതിയെ ചിറകൊതുക്കി വിടപറയുമ്പോൾ
സ്വപ്നങ്ങളിൽ കനലെരിയുന്നു
--------------------------------------------------------
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

2 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Tuesday, March 18, 2014

ചുറ്റുപാടുകൾ...കനൽച്ചീളുകൾ പാകിയ പാതയോരങ്ങൾ
ഉള്ളിലൊതുക്കിയ മരതകകാന്തിയാൽ വിളങ്ങുന്ന വഴിയമ്പലങ്ങൾ
ചാരെ തിളങ്ങുന്ന ലതകളും കുസുമങ്ങളും പൊഴിക്കുന്ന സുഗന്ധം
വശ്യമനോഹരികളാം ബലഹീനതകളിൽ മനമിടറാതെ, തെന്നാതെ,
പിന്നിട്ട വസന്താനുഭവങ്ങളെ വഴികാട്ടിയാക്കി
അങ്ങകലെ പ്രതീക്ഷകൾ പേറുന്ന തുരുത്തിലേക്കീ യാത്ര...
അവിടേകനായ് തീർക്കുന്ന മണിമന്ദിരത്തിലെ ഐശ്വര്യമായ്
ഏഴുതിരിയിട്ടു പൊൻപ്രഭ ചൊരിയുന്ന നിലവിളക്കാകാൻ...
പക്ഷെ!!!  കൈയ്യെത്തും ദൂരെയായ് മോഹിപ്പിച്ചകലുന്ന പൊന്നമ്പിളി നീ...
*****
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

ഒരു ദിനം

അലസതയോടെ ഒരൊഴിവുദിനം........വ്യത്യസ്ത ചിന്തകൾ.............

പ്രഭാതം ഈ പുകമഞ്ഞിൻ തണുപ്പെന്നെ മടിയനാക്കുന്നൂ...
എന്നിലെ അലസത തൂത്തെറിയാൻ
എന്റെ സിരകൾക്കു ചൂടു നൽകാൻ
എനിക്കു വേണമീ തുഷാരത്തിനപ്പുറത്തുള്ളൊരാ-
തീക്ഷണതയോലുന്ന പ്രഭാതകിരണങ്ങൾ...
************

മധ്യാഹ്നം
 
തെല്ലിട വൈകിയാണെത്തിയെന്നാകിലും
ഊർജ്ജം പകർന്നു പ്രഭ ചൊരിയുന്നൊരീ
അർക്കകിരണങ്ങളെന്നിൽ നിറക്കുന്നൊരാവേശം
ഇന്നീത്തിരക്കുകൾക്കിടയിലായൊരു നിമിഷം
ഇളം‍ചൂടു നുകർന്നുകൊണ്ടൊന്നുല്ലസിച്ചീടുവാൻ
************ 

സായന്തനം

മൌനം വാചാലമെങ്കിലും തോഴീ നിൻ
വാക്കുകൾ തേന്മൊഴിയായ് പൊഴിവതും കാത്തു-
മനം മടുപ്പിക്കുമീ ഏകാന്തത തൻ തടവറയിൽ
ഇനിയുമെത്രനാൾ നീളുമീ പ്രതീക്ഷകൾ...

************** Photos from GoogleAuthor: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Monday, March 3, 2014

ആശകൾ

മരിക്കാത്ത ഓർമ്മകൾ മനസ്സിന്റെ നെരിപ്പോടുകൾ
മൂകമായ് കേഴുന്നീ ആത്മാവിൻ രോദനം
കേൾക്കുവാനാകുമോ മായാവിപഞ്ചികക്കപ്പുറം
തേടും നിൻ നിശ്വാസം പരക്കുന്നീ അന്ധകാരത്തിൽ
തിരയുമാ ഗന്ധമീ തലോടുന്ന തെന്നലിൻ കൈകളിൽ
അറിയുവാനായി കൊതിക്കുന്നു സാമീപ്യമീ നിമിഷങ്ങളിൽ
അദൃശ്യമായെങ്കിലും വന്നെത്തീടുമെന്നാശയാൽ
കാത്തിരിക്കുന്നീ വിജനമാം ജീവിതവീഥിയിൽ......
Photo from Google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Sunday, March 2, 2014

വലക്കൂട്ടിലെ കാര്യസ്ഥൻ

കാലചക്രത്തിന്റെ കരവിരുതിലൊന്നായ ദേശാടനത്തിന്റെ ഇടവേളയിൽ
പേറുന്ന ഭാണ്ഡത്തിന്നടിത്തട്ടിൽ നിന്നെങ്ങോ പൊടിതട്ടിയെടുത്തൊരാ വാക്കുകളെ
ഇന്നീ പുത്തൻപണക്കാരൻ സൌജന്യമായിത്തന്നൊരു വലക്കൂടിനുള്ളിലെ പുസ്തകത്തിൽ
അടുക്കിക്കൊണ്ടങ്ങിനെ മണ്ടി നീങ്ങീടുമ്പോൾ ഉള്ളുലുദിച്ചൊരാ അത്യാഗ്രഹം....
മേലാളർ വാഴുന്ന കൊട്ടാരക്കെട്ടിലെ അകത്തളം കാണുകെന്നൊരാ അത്യാഗ്രഹം
കേട്ടിട്ടുണ്ട്, അവിടുണ്ടൊരകത്തളം നിറയുന്നൊരു വായനാമുറിയെ
വാതിൽക്കൽ മുട്ടീ... അനുവാദം നേടുവാൻ കടന്നീടുവാൻ
കാര്യസ്ഥൻ വന്നു ചോദ്യങ്ങൾ ചോദിച്ചൂ
എന്തിനായ് മുട്ടീ, ഊരേത്, വീടേത്... തസ്കരനല്ല നീ ഉറപ്പാക്കിടേണ്ടേ
എന്നിട്ടൊടുവിലായ് താക്കീതുമേകിയങ്ങിനെ
കള്ളത്തരമെന്നു കണ്ടുപിടിച്ചെന്നാൽ കൊക്കിനു പൊക്കി പുറത്തെറിയും
എന്തെന്നാലങ്ങേർക്കറിയാമെന്നെ മുൻപൊരിക്കലായ്
പൊതുവഴിയിലെറിയാനായ് ഏറ്റിക്കൊണ്ടെത്തിയ ദുർഗന്ധം വമിച്ചൊരു വിഴുപ്ന്റെ കെട്ടിനെ
കത്തിയാൽക്കീറി ഞാൻ ചോർത്തി നാലാൾക്കൂട്ടത്തിൽ
ആയതിൻ ചൊരുക്കും തൊട്ടറിയുന്നിതാ വാക്കുകളിൽ
കാലത്തെണീറ്റാവേശത്താൽ പാഞ്ഞു ചെന്നതിൻ ചാരെ കവാടത്തിനരികിൽ
എടുത്തുനോക്കിയിന്നലെ വെച്ചിട്ടു പോയൊരാ വലക്കൂടും പിന്നെയാ പുസ്തകവും
അറച്ചുപോയി മനം‍പുരട്ടി വന്നു കണ്ടതാ കാഴ്ച മുന്നിലായി
പലനാളുമുൻപെ ചോർത്തിയ വിഴുപ്പിന്റെ ബാക്കിയുമായ്
ഏറിയൊരഹന്തയിൻ ഛർദ്ദിലുമായി ചിറിതുടച്ചിരിക്കുന്ന കാര്യസ്ഥനെ
അപ്പൊഴേ ചിന്തിച്ചു പിന്തിരിഞ്ഞീടുക പുറം‍പൂച്ചുമാത്രമീ കൊട്ടകത്തിൽ
പിന്നെയുറപ്പിച്ചു പതിയെയിറങ്ങാം ചുറ്റുപാടിൽ ഗന്ധം മറഞ്ഞതില്പിന്നെ
ഇപ്പൊഴും കാത്തിരിക്കുന്നാ പടികടന്നെത്തുന്ന പുണ്യാഹം തൂളുബുന്ന നിറകമണ്ഡലുകളെ.....

Photo from Google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

6 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

ശാപമോക്ഷത്തിനായ്...

മാമുനി ശാപത്താൽ എന്നോ തരിശായി
പുൽനാമ്പറ്റു കിടക്കുന്നൊരീ ഊഷ്വരഭൂമിയിൽ
പ്രതീക്ഷയാമെൻ നറുസ്നേഹത്തിൻ വിത്തിട്ട്
നിൻപ്രേമധാരയാൽ കിളിർത്തു തളിർക്കുന്നൊരാ
വയലേലതൻ ശാപമോക്ഷത്തിനായ്...
ആ സമൃദ്ധിതന്നോരത്തെ പൂമരച്ചില്ലയിൽ
താഴ്വാരം ചുറ്റുന്നിളങ്കാറ്റിൻ മൂളക്കവും തലോടലുമായ്
കൊക്കുരുമ്മുവാൻ ഇണക്കിളിയേയും കാത്ത്
കൂടുകൂട്ടാനിരിക്കുന്ന ഒരോലേഞ്ഞാലിക്കുരുവി ഞാൻ...

Photo from Google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

ആ നിമിഷങ്ങൾക്കായ്....

പറയാതെ പറയുന്ന പ്രണയമെന്നിൽ
മൂകമായ്...ലോലയായ്...പരിലസിക്കെ
ഇന്നെന്റെ ചിന്തകൾ ഭാവനാശൂന്യമായ്
വാക്കുകൾ മനസ്സിനെ വിട്ടകന്നു...
കണ്ണുകൾ കാഴ്ചയെ പാടേ മറക്കുന്നു
ശേഷിപ്പതവ്യക്തമായാമുഖം മത്രമായ്
ചുണ്ടുകൾ നിശ്ചലമെങ്കിലും കൊതിക്കുന്നു
ഉരിയാടുവാൻ, എന്നിലുണർന്നയഭിലാഷങ്ങളെ
ഹൃത്തടം വിങ്ങുന്നൂ, തുടിക്കുന്നു ആകാതെ
മനതാരിൽ നിറയുന്ന മോഹസക്ഷാത്കരങ്ങളാൽ
ചേർത്തുപിടിക്കുവാൻ വെമ്പുന്നു കരങ്ങൾ
പിന്നെയാവേശം കൊള്ളുന്നെൻ പാദങ്ങൾ
കാക്കുന്നു വാചാലമാകുമാ നിമിഷങ്ങൾ...
ഇനിയും പുറപ്പെടാ നിൻ വാമൊഴികളെ.......
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Wednesday, February 26, 2014

നീർത്തുള്ളികൾകലിതുള്ളിപ്പെയ്യുന്ന മഴയുടെ തുള്ളികൾ
സ്വന്തം കണ്ണുനീരായി തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്ന പെൺകൊടിക്കായ്....(സമർപ്പണം)

ഇങ്ങിനൊരാഗ്രഹമുണ്ടാകാതെ വയ്യ,
നീ പെണ്ണായ് പിറന്നു പോയ് പ്രത്യക്ഷ ജന്മമേ...
എങ്കിലുമൊന്നു നീയോർക്കുക എന്നുമേ...
നിറയാതെ, തുളുമ്പാതെ, കരകവിഞ്ഞീടാതെ...
അടക്കിനിർത്തീടണം...കാത്തിടേണം.
അനന്തമാം നീലിമ തന്നി-
ലൊളിപ്പിച്ചു മോഹിപ്പിക്കുന്നൊരീ
തരളമാമിഴിയിണകളിൽ...
എന്നും തണലായി തന്നിലേക്കണക്കുവാൻ
ദൃഡമെന്നു നിന്മനം ചൊല്ലുമാ കൈപിടിക്കും വരെ.
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

5 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

ആത്മഗദങ്ങൾ...

നനുത്തരോമങ്ങൾ ഇടം കടം കൊണ്ടൊരാ നെറ്റിത്തടത്തിലെ മഞ്ഞൾക്കുറിയും
പിന്നെ പറയാതെ പറയുന്ന നിന്റെ കടാക്ഷങ്ങളും
അസ്തമയസൂര്യന്റെ കുങ്കുമചാർത്തായി മോഹിപ്പിക്കുന്നയാ കവിൾത്തടങ്ങളും
ചും‍മ്പനം കൊതിപ്പിക്കുന്ന ചുണ്ടിന്റെ കോണിലെ പുഞ്ചിരിയും
എന്റെ നിദ്രയെ മൊത്തവിലക്കെടുക്കുമ്പോൾ
ഇനിയുള്ള എന്റെ രാവുകൾ എനിക്കെങ്ങിനെ സ്വന്തമാകും...?
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

മോഹങ്ങൾ...

കാലങ്ങൾക്കിപ്പുറത്തീ അമ്പലനടയിലെ ആൽചുവട്ടിൽ...
പിന്നെയാശ്രീകോവിലിന്റെ മുന്നിലെ കൂപ്പുകൈകളിൽ...
അതുകഴിഞ്ഞമ്പലചുറ്റിലും വെക്കുന്ന ഒറ്റയടികളിൽ...
ഒരിടത്തുമറിഞ്ഞില്ലയാ സാമീപ്യം അദൃശ്യമായെങ്കിലും...
പക്ഷെ!!!...
അർച്ചനപ്രസാദത്തിലെ ഇലക്കീറിൽ
തെച്ചിപ്പൂക്കളിൽ ഏകയാം തുളസിയായ് ....
മനമറിഞ്ഞെൻ ദേവിതന്നൊരനുഗ്രഹമായ്...
കാച്ചെണ്ണമണത്തിരുന്ന നിൻ മുടിച്ചുരുളിലെ ആ നിത്യസാന്നിധ്യം...
ഇന്നിന്റെ പുലരിയിൽ നോവുന്ന ഒരോർമ്മയായകതാരിൽ നിറച്ചു നിന്നെ.
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Tuesday, February 25, 2014

പ്രതീക്ഷകൾ

ആദ്യമായ് നീയെന്നെ വിലക്കിയാ പുകച്ചുരുൾ
ഇന്നെന്റെ തീരാചുംബനം പതിവായി നേടുമ്പോൾ
ചുണ്ടുകൾക്ക് വിടചൊല്ലി അകലുന്ന വളയങ്ങൾ
വിണ്ണിന്റെ സീമകൾ ലക്ഷ്യമാക്കി അകലുമ്പോൾ
ഒരുമാത്ര നിനയ്ക്കുന്നു, ആശിക്കുന്നു, ഞാനിപ്പോൾ
മാടിവിളിക്കയാണോ ? വേർപ്പെടുത്തയാണോ?
അവയെന്നിൽ നിന്നൊരിക്കലൂടെ...
മറഞ്ഞിരുന്നകലങ്ങളിൽ... ദൂരെ താരങ്ങൾക്കപ്പുറം;
ഇനിയും പെയ്തൊഴിയാ സ്നേഹക്കടലായ്....

 ചിത്രത്തിനു കടപ്പാട് ; ഗൂഗിൾ
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Monday, February 24, 2014

ഓർമ്മകൾ

ഓർമ്മകൾ കാലത്തെ പിറകോട്ടടിക്കുബോൾ
കൈപ്പിടിയിലൊതുങ്ങാതെ തെന്നിമറയുന്നൊരു കുളിരേകും ഹിമബിന്ദുവായ്....
വിവരണങ്ങൾക്കതീതമായി അങ്ങിനങ്ങിനെ...
നെഞ്ചകം നീറ്റുന്നൊരോർമ്മയായ് നീ എന്നും എന്റെയുള്ളിൽ...

ചിത്രത്തിനു കടപ്പാട് : ഗൂഗിൾ
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Wednesday, January 8, 2014

നിനവിൽ നീയെത്തുമ്പോൾ...

പുലരിയിലാടി തിമിർത്തു പോയ്ക്കഴിഞ്ഞൊരു
ഇടവപ്പാതി തന്നിടവേളയിൽ
കാർമുകിലകന്നു തെളിഞ്ഞ വാനത്തിലെ
വിടരുന്നൊരേഴഴകുള്ള മാരിവില്ലായ്
ഒരു കുടക്കീഴിലെന്റെ മുന്നിൽ
അരികെ നീയെത്തിയ നേരമതിൽ
കയ്യിലെ കുട പാതിമറച്ച മുഖവും
ഇളകാതെയിളകുന്നയളകങ്ങളും
പിന്നതിൽ നിന്നുതിർന്ന മഴത്തുള്ളിയാൽ,
പാതിയൊലിച്ച കുങ്കുമപ്പൊട്ടും,
വില്ലിൻ വളവൊത്ത നിൻ പുരികങ്ങളും,
മായാത്ത ചിത്രമായകതാരിൽ നിറച്ചു നിന്നെ

കണ്ടു കൊതി തീരും മുന്നെ നടന്നകന്നെങ്കിലും
അക്കാഴ്ച തന്നെയധികം, ഉള്ളം നിറക്കുവാനും,
പാതിമെയ്യെന്നു നിനച്ചുറപ്പിക്കാനും...
അന്നുമുതൽക്കിങ്ങോട്ടെത്രയോ നാളുകൾ
മിഴികൾ കഥയോതിയും പാദങ്ങൾ പിന്തുടർന്നും
ഓതുവാനാകില്ല നെയ്തെടുത്ത കിനാക്കളും.
എന്നിട്ടുമൊടുവിൽ ജീവിതാരംഭത്തിൽ
വിധിവിളയാട്ടത്താൽ വേർപിരിഞ്ഞു
ഇന്നുമെൻ മനതാരിൽ ഓർമ്മകളണയുമ്പോൾ
ഒന്നെന്നറിയുന്നു വർണ്ണങ്ങളെല്ലാം
പാതിയൊലിച്ചയാ വർഷകണത്തിനും...
നെഞ്ചകം നീറ്റും മുറിവിൽ നിണത്തിനും...

Author: Sums
Nothing to Say more...It is enough to know WHO AM I Read More →

2 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

കാത്തിരിപ്പ്

പറയാതെ വന്നൊരതിഥിയായ് ചാറ്റൽ മഴ
മനം കുളിർപ്പിക്കുവാനീ മരുഭൂവിൽ
അറിയാതെ വന്നെത്തിയ നിമിഷങ്ങൾ...
തെല്ലൊരാശ്വാസമായ്  കൊടും ചൂടിൽ
എങ്കിലും കഴിയില്ല എന്നെ പുണരുവാൻ
ഹൃത്തിൽ വ്യഥകൾ കനലായെരിയുവോളം
ഉറ്റവർ ഉടയവർ എല്ലാം ഉപേക്ഷിച്ചും
ആഘോഷ സന്തോഷ നാളുകൾ ത്യജിച്ചും
ഏകനായ് തള്ളിനീക്കുന്നു ദിനരാത്രങ്ങളെ..
പറഞ്ഞയച്ചീടുന്നു ദീർഘമാം കാലവും
നല്ലൊരു നാളെകൾ വിടരും പ്രതീക്ഷയാൽ
സ്വപ്നങ്ങളിൻ ഭാണ്ഡവും മുറുക്കി
കത്തിരിക്കുന്നു പ്രവാസിയാം ജന്മം.....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

നീ എനിക്കാരാണുനിന്നെ കാണുവാൻ തോന്നുന്നില്ല.
നിന്നെ കേൾക്കാൻ ആഗ്രഹവുമില്ല.
നിന്റെ ഓർമ്മകൾ മനസ്സിനെ മടുപ്പിക്കുന്നു.
എന്നിട്ടും,
            നീയെന്നെ തേടിയെത്തുബോൾ....
നിന്റെ കണ്ണീർ തിളക്കം കാണാനിഷ്ടമാണു.
നിന്നോടെതിർവാക്കു പറഞ്ഞ് വേദനിപ്പിക്കാൻ ഇഷ്ടമാണു.
നിന്റെ സാമീപ്യം വെറുപ്പുളവാക്കുന്നു.
എന്നാലും,
             നിന്നെ വേർപിരിക്കാത്തതെന്താണു ?
അങ്ങിനെയെൻകിൽ,
             നിന്നോടെനിക്കുള്ള വികാരമെന്താണു ?
അപ്പോൾ..... “നീ” എനിക്കാരാണു ???.....
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

3 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Saturday, January 4, 2014

വിശപ്പിന്റെ യാഥാർത്ഥ്യങ്ങൾ

                 പതിവുപോലെ ഉച്ചയൂണ് കഴിച്ച് എഴുന്നേറ്റപ്പോൾ ടിഫിൻ ബോക്സിൽ അല്പം ഭക്ഷണം ബാക്കിയുണ്ടായിരുന്നു. മേശയിൽ വിരിച്ചിരുന്ന പേപ്പറിൽ കൂട്ടിവെച്ച വേസ്റ്റിലേക്ക് ബാക്കിയായ ഭക്ഷണം ഒഴിവാക്കുമ്പോഴാണ് അതിനടിയിലെ ചിത്രം അവൻ ശ്രദ്ധിച്ചത്.

                “ദാരിദ്രത്താൽ എല്ലും തോലുമായ് മരണവുമായ് മല്ലടിക്കുന്ന ഏകദേശം മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പിഞ്ചു കുഞ്ഞിനു സമീപം വിശപ്പിന്റെ ആർത്തിയുമായ് ആ കുഞ്ഞിന്റെ മരണം കാത്തിരിക്കുന്ന ഒരു കഴുകന്റെ ചിത്രമായിരുന്നൂ അത് “ ആ ചിത്രത്തിനു അവാർഡു ലഭിച്ചതിനെക്കുറിച്ചുള്ള വർത്തയായിരുന്നു ആ പേപ്പറിൽ.

                  ആ ഫോട്ടോയ്ക്ക് അവാർഡ് ലഭിച്ചെങ്കിലും ആ കുരുന്നിന്റെ ജീവനായ് ഒന്നും ചെയ്യാതെ തന്റെ പ്രശസ്തിക്കും പണത്തിനുമായി ആ നിമിഷങ്ങളെ ഉപയോഗിച്ചതിനാൽ ഒരുപാടു വിമർശനങ്ങൾ നേരിടേണ്ടി വന്ന ആ ഫോട്ടോഗ്രാഫർ അവസാനം കുറ്റബോധത്തിന്റെ ഉമിത്തീയിൽ സ്വയം നീറാൻ കഴിയാതെ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

                എത്രയോ മനുഷ്യജന്മങ്ങൾ ഒരു നേരത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നുണ്ടെന്ന ആ തിരിച്ചറിവിനു മുൻപിൽ അവൻ സ്തബ്ധനായി നിന്നു പോയി.

               ഒരു നിമിഷം ആ പേപ്പറിലേക്കും പിന്നെ മേശയിൽ വിരിച്ചിരുന്ന പേപ്പറിൽ കൂട്ടിവെച്ച വേസ്റ്റിലേക്ക് ഒഴിവാക്കിയ ആ ഭക്ഷണത്തിലേക്കും അവന്റെ മിഴികൾ നീണ്ടുപോയി അപ്പോൾ അവന്റെ മിഴികളിൽ അടർന്നു വീഴാനായി ഒരു അശ്രുകണം യാത്ര പുറപ്പെട്ടിരുന്നു...

               സീറ്റിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവനൊരു തീരുമാനത്തിൽ എത്തിയിരുന്നു. വരുംവർഷത്തിലെ ഉദയാസ്തമയങ്ങൾ സാക്ഷി നില്ക്കുന്ന ഒരു ഉറച്ച തീരുമാനം. അവന്റെ കണ്ണുകളിലപ്പോൾ നിശ്ചയദാർഢ്യം തിളങ്ങുന്നുണ്ടായിരുന്നു.

* 1994-ൽ കെവിൻ കാർട്ടർ സുഡാനിൽ നിന്നെടുത്ത ചിത്രമാണിത്.
*ചിത്രത്തിനു കടപ്പാട് - ഗൂഗിൾ
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

8 comments: