Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Sunday, May 18, 2014

പത്തായത്തിലെ വിത്ത് .....

വരണ്ടുണങ്ങിക്കിടക്കുന്ന പാടത്ത്
പൊൻ‍കതിർ വിളയിക്കുവാനിനിയില്ല,
അധികദിനങ്ങൾ എന്നറിവാക്കി
മാരി വന്നെത്തി മുന്നൊരുക്കം പോലെ
മേൽക്കൂര താങ്ങുന്നൊരോടിന്റെ കാരുണ്യം...
വർഷത്തിൻ ചീളായി ഊർന്നിറങ്ങി.
വരുന്ന നാളിന്റെയാശകൾ ചേർത്തു പേർത്ത് ;
അകം നിറച്ചു വച്ചൊരാ പത്തായം പുൽകുമ്പോൾ...
പുളകിതമാകുന്നു, ചീർത്തു വികസിക്കുന്നു;
മുളപൊട്ടി വിടരുവാൻ വെമ്പുന്ന വിത്തുകൾ;
കാത്തിരിക്കുന്നു നീളുന്ന കൈകളെ.
അളന്നെടുക്കാനെത്തും ഇടങ്ങഴിയുമായ്...
വെറുക്കുന്നു അളവുകൾ ഈ നിമിഷങ്ങളിൽ
മോചനം കാക്കുമ്പോൾ ഈ വീർപ്പുമുട്ടലിൽ
വെട്ടം കാണണം..., പൊട്ടി വളരണം...
വിടർന്നുല്ലസിക്കേണമീ മനുജന്റെ സ്വപ്നം പോൽ...
വിളവിന്റെ നിറവിനാൽ..., സമൃദ്ധിയാൽ...,
വയലുകൾ പൊൻ‍വർണ്ണം ചാർത്തുമ്പോൾ...
തുടിക്കും അഭിമാനത്താലവൻ മനവും
നിറയും അദ്ധ്വാനത്തിൻ ഫലമായീ പത്തായവും;
തിളങ്ങുമാ കണ്ണുകൾ പൂത്തുലഞ്ഞ പ്രതീക്ഷയിൽ
വിങ്ങുമാ ഹൃത്തടം നിറഞ്ഞ സംതൃപ്തിയാൽ...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

2 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Thursday, May 15, 2014

ദളങ്ങൾ പൊഴിയുമ്പോൾ...

ആരേയും കൊതിപ്പിക്കുന്ന,
ഉള്ളിൽ മോഹമുദിപ്പിക്കുന്ന
നിന്റെ മനോഹാരിതയല്ല
എന്നെ നിന്നിലേക്കെത്തിച്ചത്...!
നിന്നിൽ നിന്നുയർന്ന പരിമളവുമല്ല...
നിന്നിലേക്കുള്ള പ്രയാണം കഠിനമെന്നറിഞ്ഞിട്ടും,
വേദനകൾ തീർത്തൊരാ മുള്ളുകൾ താണ്ടി
മുറിവുകളെ സ്നേഹമെന്ന മന്ത്രത്താൽ കരിച്ച്
ഞാൻ നിന്നിലേക്കെത്തിയത്
നിന്റെയാ നൈർമല്യവും ചാരുതയും
വാടിക്കരിയുന്നതിലും മുൻപെ ഒരുവേളയെങ്കിലും,
കൈക്കുമ്പിലിൽ ഒതുക്കി സം‍രക്ഷിക്കുവാനായിരുന്നു.
നിന്റെ ആത്മാവിന്റെ സുഗന്ധം
കരിവണ്ടുകൾ തേടിയെത്തും മുൻപെ
എന്നിലേക്കാവാഹിക്കുവാനായിരുന്നു.
എന്നിട്ടും നീ എന്റെ വിരലുകളിൽ നിന്നകലുന്നതെന്തേ...?
Photo From Google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Saturday, May 10, 2014

നിഴലിനെ തേടുമ്പോൾ....

സ്വന്തം ചവിട്ടടികളെ മറക്കുന്നൂ
അഹങ്കാരത്താൽ മത്തു പിടിച്ചൊരു മർത്യൻ
പൂർവ്വികനാം ആദത്തിൻ തെറ്റിന്റെ
ബാക്കി പത്രമിതല്ലോ
നഷ്ടമായൊരാ വാരിയെല്ലും
പിന്നെത്തുടരുന്നീ അടിമത്വഭാവവും
ഇത്രയെന്തേ ഇരിപ്പൂ ഇവളിലായ്
തേഞ്ഞു തീർന്നൊരാ ചങ്ങലക്കണ്ണികളെങ്കിലും
പിന്നേയും ബന്ധനം കൊതിക്കുവാൻ മാത്രമായ്
തിരിച്ചറിയുക നിന്റെ കർത്തവ്യങ്ങൾ
ഉപേക്ഷിച്ചെറിയൂ ബാലിശമീ ചാപല്യങ്ങളെ
ഉയർത്തിപ്പിടിക്കൂ നിന്നിലുറങ്ങും ആർജ്ജവങ്ങളെ
നേരിടുവാൻ, മുന്നേറുവാൻ, വിജയിക്കുവാൻ
ചിത്രഗുപ്തന്റെ നാൾവഴി തീരുന്നതു വരെ
പിന്തുടരട്ടെ നിന്റെ പാദങ്ങളെ
ഒപ്പത്തിനൊപ്പമോ നിഴലായെങ്കിൽ കൂടിയോ
Photo from google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Friday, May 9, 2014

വിരഹം....

ആകില്ല താങ്ങുവാൻ
ഈ കാത്തിരിപ്പിൻ വേദന
തളരുന്ന പേശികൾ
പാടുന്നുവോ ഗീതകം
എന്നിലെ ഭാവനയുടെ ചരമഗീതമായ്
ഭയക്കുന്നു ഞാനിന്നെൻ തോൽ‍വിയെ
നിഴലിനോടുള്ളൊരീ അങ്കത്തിനൊടുവിൽ
എങ്കിലും പ്രിയതമേ ചലിക്കുമീ വിരലുകൾ
അവസാന തുള്ളിയും ഊർന്നിറങ്ങും വരെ
ഉറയുന്ന കട്ടിയാകുന്ന മഷിയിതിൽ
ഇനിയും ശേഷിക്കുമെൻ തൂലികയിൽ...

Photo From Google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Thursday, May 8, 2014

ആന്തരാത്മാവിൽ....

കാലം തെറ്റിയെത്തി ഞാൻ
ഒരു കാർമേഘപടലമായീ വാനിൽ
കാറ്റിന്റെ കുസൃതിയാൽ അലയവെ
പ്രണയം തൂളുമ്പി നിന്നിൽ നിന്നുരുവാകും
വാക്കിൻ മഹാമേരുവിൽ തടഞ്ഞു
ചാറ്റൽ മഴയായ് പെയ്തൊഴിഞ്ഞിവിടെ...

പുതുമഴയാൽ തളിർത്ത് വളർന്നു
വരും വസന്തത്തിൽ വർണ്ണം വിതറുവാൻ
കാത്തു മയങ്ങുന്നീ മാതാവിൻ മടിത്തട്ടിൽ
നവ മുകുളങ്ങളെ സ്വപ്നങ്ങളാക്കി
നീർ വറ്റി ഉണങ്ങിയൊരു
പുതു ജന്മം തേടും വെറും “വിത്തായ്“....
Photo:- From Google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Wednesday, May 7, 2014

ക്ഷണിക്കുന്നു നിന്നെ....

ആരായുന്നില്ല ഞാൻ
മറഞ്ഞു പോയൊരാ ഏടുകൾ
അറിയേണ്ടതില്ല എനിക്കിനിയും
അതിലുറങ്ങുന്നൊരാ ഉള്ളടക്കത്തെയും
അറിയുന്നു ഞാനീ നിമിഷങ്ങളിൽ
വർണ്ണങ്ങൾ നഷ്ടമായ നിന്റെ ചിത്രങ്ങളെ
അറിയേണ്ടതൊന്നു മാത്രമിനി
നിറഞ്ഞ പ്രണയത്തിൻ ചീളുകൾ
അലങ്കാരം ചാർത്തിയ നിന്റെയാ വാക്കുകൾ
നിറഞ്ഞു തൂകും നിന്റെ മനവുവായ്
അണയുവാനാകുമോ എന്റെ കരാംഗുലികളിൽ
ശേഷിക്കും ദിനങ്ങളിൽ ഇനിയുമീ യാത്രയിൽ
എല്ലാം മറന്നു ശാന്തമായൊഴുകുവാൻ......
ഫോട്ടോ :- ഫ്രം ഗൂഗിൾ...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

2 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.

Tuesday, May 6, 2014

എങ്ങു നിന്നറിയാതെ....

ഇന്നിന്റെ വേഗമാം ജീവിത യാത്രയിൽ
ഏറിയും താഴ്ന്നും തിളച്ചു മറിയുന്നു
വിധിക്രമങ്ങൾ തെറ്റിച്ചു കൊണ്ടങ്ങിനെ
ചിത്തത്തിൻ മിടിപ്പുകൾ അനുക്രമമില്ലാതെ
ഇന്നലെകളിൻ ഇടവേളകളിലായി
പുറംച്ചട്ട ഭേദിച്ചു കൊണ്ടകത്തളം പൂകുന്നു
ഉണർവ്വായ് സിരകൾക്കുത്തേജനമായ്
എങ്ങു നിന്നറിയാത്തൊരു ഗന്ധസൌകുമാര്യം....
Photo from google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

7 comments: