Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Tuesday, March 29, 2016

Widgets

ഇവൾ... - അന്ന്...!!!




തെറ്റി തെറിച്ചു പോയൊരു തുള്ളിയിൽ
നിന്നൊരു ഭ്രൂണമായ്,
പിന്നെയാഴ്ചകൾ നാപ്പതോളം
പുറം ലോകം എന്തെന്നറിയാതെ,

സ്വപ്നങ്ങൾ നെയ്തോരമ്മ തന്നുദരത്തിൽ

സ്വസ്ഥം, ഭദ്രം... കഴിഞ്ഞവൾ - ഇവൾ...
                        ബാല്യത്തിൽ കുണുങ്ങി കുസൃതിയായ്
                        അതിരുകളില്ലാതെ ഉല്ലസിച്ചും,
                        കൌമാരം ലജ്ജയിൽ മുക്കി,
                        ജിജ്ഞാസാലുവാക്കിയും,
                        ഋതുമതി മുതൽക്കെ
                        അടക്കം, ഒതുക്കം ചൊല്ലിയും
                        കാത്തു വളർത്തിയവൾ - ഇവൾ...
യൌവ്വനം വാരി പുണർന്നതിൽ പിന്നെ
ചേർത്തു നിർത്തി കാവലാകേണ്ടും കണ്ണുകൾ
ഉരുട്ടി തളച്ച അടുക്കളക്കോലായിൽ
കരിപുരണ്ട ദിനരാത്രങ്ങളിൽ
ജീവിതത്തിൻ ബാലപാഠം പഠിച്ചവൾ - ഇവൾ
                       നാട്ടു നടപ്പിൻ മുറ
                       തെറ്റാതെ മൂന്നാമന്മാർ
                       ഉമ്മറത്തിണ്ണ ഒഴിയാത്ത കാലത്ത്
                       വിരുന്നു മുറിയിലെ വിളമ്പുകാരി - ഇവൾ...
താലിച്ചരടു കൊരുത്തതിൽ പിന്നെ
നേർക്കു നീളും വിരൽ തുമ്പിനാൽ
കണ്ണു പൊത്തിക്കളിക്കും വിളക്കുകൾ
നാണം പൂണ്ടു കുളിരും രാത്രികളിൽ
തുടിക്കുന്ന തണ്ടിന്റെ കോമരം തുള്ളലിൽ
ഉറഞ്ഞു കൂടുന്നൊരാ മിന്നൽപ്പിണരുകൾക്കപ്പുറം
വരദാനമായ് പൊഴിയും അമൃത വർഷത്തിനായ്
കാത്തറിഞ്ഞു സഹിച്ചു കിടന്നവൾ - ഇവൾ...
                      ഗൃഹസ്താശ്രമത്തിൽ ഉത്തമയാം കുടുംബിനി
                      അതിൽ ഭാര്യയായ്, അമ്മയായ്, സഹോദരിയായ്
                      ഒരുപാടു വേഷപ്പകർച്ചകൾ, ഭാവങ്ങൾ
                      വീടിന്നു വെളിച്ചമായ് പരിപാലനം നടത്തി
                      ഒടുക്കം തെക്കു തിരിയിട്ട നിലവിളക്കിൻ നാളത്തിൽ
                      പകർന്നെരിഞ്ഞ് പൊലിഞ്ഞു തീരേണ്ടവൾ - ഇവൾ...
ജന്മസാഫല്യം കൈവരിച്ചങ്ങിനെ
ഹൃത്തിൽ നിന്നൂറും വാത്സല്യ പാലാഴിയാൽ
തലമുറകൾ പേറും പൈതൃകം പകർന്ന-
ഭിമാനത്താൽ സായൂജ്യം നേടും “മാതൃത്വം“ - ഇവൾ...

                                                                                                                        Picture : google


Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.