Thursday, May 28, 2015
അ,ആ.............ഋ - ഒരു പെയ്ത്താകുമ്പോൾ...
അപ്രതീക്ഷിതമായി ഒരൊഴുക്കാണ്,
ഉരുൾ പൊട്ടും പോലെ...
ചുറ്റുപാടുകൾ കണ്മുന്നിൽ
കോടമഞ്ഞെന്ന പോൽ
തെന്നി മായുന്ന നിമിഷങ്ങളിൽ
അവയെ കോരിയെടുക്കുക
അല്ലെങ്കിൽ പിന്നെ ഓർമ്മത്തോണിയിൽ
ദിക്കറിയാതെ തുഴയാം...
വെറി പിടിച്ച കാലത്തിന്റെ
പിടിയാളായി ആടിത്തിമിർക്കാം...
പിന്നെയും ഇടക്കിടെ വന്നൊരു
ചാറ്റലായോടിപ്പോയേക്കാമവർ
ഉച്ചവെയിലിനിടയിലൂടെ
ആഘോഷമില്ലാതെ പോകുന്നുണ്ടാകും
ഊമക്കുറുക്കന്റെ കല്യാണം...
ആശിച്ച്, അത്യാഗ്രഹിയാക്കാൻ
വീണ്ടുമൊരിക്കലെത്തുമവർ...
കൊള്ളിമീനുകൾ തലങ്ങും വിലങ്ങും പായുന്ന,
ചെവിക്കല്ലിളക്കി വാരിപ്പുണരാനെത്തുന്ന,
അക്ഷരപ്പെയ്ത്തായ് അകം നിറയ്ക്കാൻ,
തൂലികത്തുമ്പിലെ മഷിയുണങ്ങും വരെ.....
Read More »
Labels:
കവിത
കാൽപ്പാടുകൾ
പിൻവിളി കേൾക്കാം ദൂരെ നിന്ന്
വരുന്നുണ്ട് എന്നെത്തിരക്കി
പിന്നിട്ട വഴിയിലെ കാൽപ്പാടുകൾ....
ഒപ്പം നടക്കുന്ന നിഴലുകൾക്ക്;
നീളം വച്ചേക്കാമെന്ന തിരിച്ചറിവ്
ഉണ്ടാകും മുന്നെ നടന്നു തീർത്തതാണാ വഴികൾ...
അവക്കറിയില്ലല്ലോ...!!!
നിഴലുകൾ തൊടാത്ത വാരിക്കുഴിയിൽ
വീണതു ഞാൻ മാത്രമാണെന്ന്...
ആഘാതം നൽകിയ മാറാവ്യാധിയാൽ
ആ പാദങ്ങൾ ശോഷിച്ചു പോയെന്ന്...
ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാക്കി കൊണ്ട്...
വരുന്നുണ്ട് എന്നെത്തിരക്കി
പിന്നിട്ട വഴിയിലെ കാൽപ്പാടുകൾ....
ഒപ്പം നടക്കുന്ന നിഴലുകൾക്ക്;
നീളം വച്ചേക്കാമെന്ന തിരിച്ചറിവ്
ഉണ്ടാകും മുന്നെ നടന്നു തീർത്തതാണാ വഴികൾ...
അവക്കറിയില്ലല്ലോ...!!!
നിഴലുകൾ തൊടാത്ത വാരിക്കുഴിയിൽ
വീണതു ഞാൻ മാത്രമാണെന്ന്...
ആഘാതം നൽകിയ മാറാവ്യാധിയാൽ
ആ പാദങ്ങൾ ശോഷിച്ചു പോയെന്ന്...
ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാക്കി കൊണ്ട്...
Photo from google....
Read More »
Labels:
കവിത
Friday, May 22, 2015
യാത്ര...
വികാരം വിവേകത്തെ
മൂലക്കിരുത്തിയൊരു നാൾ...
ഒറ്റക്ലിക്കിൻ മനോഹാരിതയോ..!
പടർന്നൊഴുകിയ വാക്കുകളിൻ വശ്യതയോ...!
മനസ്സുകളിലേക്കൊരു നൂൽപ്പാലമിട്ടു.
ഫെയ്സ്ബുക്കും, വാട്ട്സപ്പും;
ഇടതടവില്ലാതെ, വാശിയോടെ പൊരുതിയപ്പോൾ!
രാപകലറിയാത്ത സമാഗമങ്ങൾ...
ചരടിൽ കോർക്കുവാൻ താലിക്കു കാക്കാതെ;
മുൻപോട്ടവരെ ടുഗദറാക്കി.
ഇളം തെന്നലാട്ടിയ കുളിർക്കാല ദിനങ്ങളിൽ
കാലവ്യതിയാനങ്ങൾ അസ്വാരസ്യമൊരുക്കെ,
ചിത്രഗുപ്തന്റെ തൂലികത്തുമ്പിൽ
നിന്നൂർന്നൊരാ മഷിനൂലിനറ്റത്ത്
അവൾക്കായ് മാത്രം ഒരിടം കാത്തു വച്ചിരുന്നു.
കാലവ്യതിയാനങ്ങൾ അസ്വാരസ്യമൊരുക്കെ,
ചിത്രഗുപ്തന്റെ തൂലികത്തുമ്പിൽ
നിന്നൂർന്നൊരാ മഷിനൂലിനറ്റത്ത്
അവൾക്കായ് മാത്രം ഒരിടം കാത്തു വച്ചിരുന്നു.
*സമർപ്പണം : പിറവി കൊണ്ടല്ലെങ്കിലും.... എന്റെ പ്രിയ സഹോദരിമാർക്ക്...
Read More »
Labels:
കവിത
Subscribe to:
Posts (Atom)



