Thursday, May 28, 2015
അ,ആ.............ഋ - ഒരു പെയ്ത്താകുമ്പോൾ...
അപ്രതീക്ഷിതമായി ഒരൊഴുക്കാണ്,
ഉരുൾ പൊട്ടും പോലെ...
ചുറ്റുപാടുകൾ കണ്മുന്നിൽ
കോടമഞ്ഞെന്ന പോൽ
തെന്നി മായുന്ന നിമിഷങ്ങളിൽ
അവയെ കോരിയെടുക്കുക
അല്ലെങ്കിൽ പിന്നെ ഓർമ്മത്തോണിയിൽ
ദിക്കറിയാതെ തുഴയാം...
വെറി പിടിച്ച കാലത്തിന്റെ
പിടിയാളായി ആടിത്തിമിർക്കാം...
പിന്നെയും ഇടക്കിടെ വന്നൊരു
ചാറ്റലായോടിപ്പോയേക്കാമവർ
ഉച്ചവെയിലിനിടയിലൂടെ
ആഘോഷമില്ലാതെ പോകുന്നുണ്ടാകും
ഊമക്കുറുക്കന്റെ കല്യാണം...
ആശിച്ച്, അത്യാഗ്രഹിയാക്കാൻ
വീണ്ടുമൊരിക്കലെത്തുമവർ...
കൊള്ളിമീനുകൾ തലങ്ങും വിലങ്ങും പായുന്ന,
ചെവിക്കല്ലിളക്കി വാരിപ്പുണരാനെത്തുന്ന,
അക്ഷരപ്പെയ്ത്തായ് അകം നിറയ്ക്കാൻ,
തൂലികത്തുമ്പിലെ മഷിയുണങ്ങും വരെ.....
Related Posts:
കവിത
Subscribe to:
Post Comments (Atom)


0 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.