Sunday, May 18, 2014
പത്തായത്തിലെ വിത്ത് .....
വരണ്ടുണങ്ങിക്കിടക്കുന്ന പാടത്ത്
പൊൻകതിർ വിളയിക്കുവാനിനിയില്ല,
അധികദിനങ്ങൾ എന്നറിവാക്കി
മാരി വന്നെത്തി മുന്നൊരുക്കം പോലെ
മേൽക്കൂര താങ്ങുന്നൊരോടിന്റെ കാരുണ്യം...
വർഷത്തിൻ ചീളായി ഊർന്നിറങ്ങി.
വരുന്ന നാളിന്റെയാശകൾ ചേർത്തു പേർത്ത് ;
അകം നിറച്ചു വച്ചൊരാ പത്തായം പുൽകുമ്പോൾ...
പുളകിതമാകുന്നു, ചീർത്തു വികസിക്കുന്നു;
മുളപൊട്ടി വിടരുവാൻ വെമ്പുന്ന വിത്തുകൾ;
കാത്തിരിക്കുന്നു നീളുന്ന കൈകളെ.
അളന്നെടുക്കാനെത്തും ഇടങ്ങഴിയുമായ്...
വെറുക്കുന്നു അളവുകൾ ഈ നിമിഷങ്ങളിൽ
മോചനം കാക്കുമ്പോൾ ഈ വീർപ്പുമുട്ടലിൽ
വെട്ടം കാണണം..., പൊട്ടി വളരണം...
വിടർന്നുല്ലസിക്കേണമീ മനുജന്റെ സ്വപ്നം പോൽ...
വിളവിന്റെ നിറവിനാൽ..., സമൃദ്ധിയാൽ...,
വയലുകൾ പൊൻവർണ്ണം ചാർത്തുമ്പോൾ...
തുടിക്കും അഭിമാനത്താലവൻ മനവും
നിറയും അദ്ധ്വാനത്തിൻ ഫലമായീ പത്തായവും;
തിളങ്ങുമാ കണ്ണുകൾ പൂത്തുലഞ്ഞ പ്രതീക്ഷയിൽ
വിങ്ങുമാ ഹൃത്തടം നിറഞ്ഞ സംതൃപ്തിയാൽ...
പൊൻകതിർ വിളയിക്കുവാനിനിയില്ല,
അധികദിനങ്ങൾ എന്നറിവാക്കി
മാരി വന്നെത്തി മുന്നൊരുക്കം പോലെ
മേൽക്കൂര താങ്ങുന്നൊരോടിന്റെ കാരുണ്യം...
വർഷത്തിൻ ചീളായി ഊർന്നിറങ്ങി.
വരുന്ന നാളിന്റെയാശകൾ ചേർത്തു പേർത്ത് ;
അകം നിറച്ചു വച്ചൊരാ പത്തായം പുൽകുമ്പോൾ...
പുളകിതമാകുന്നു, ചീർത്തു വികസിക്കുന്നു;
മുളപൊട്ടി വിടരുവാൻ വെമ്പുന്ന വിത്തുകൾ;
കാത്തിരിക്കുന്നു നീളുന്ന കൈകളെ.
അളന്നെടുക്കാനെത്തും ഇടങ്ങഴിയുമായ്...
വെറുക്കുന്നു അളവുകൾ ഈ നിമിഷങ്ങളിൽ
മോചനം കാക്കുമ്പോൾ ഈ വീർപ്പുമുട്ടലിൽ
വെട്ടം കാണണം..., പൊട്ടി വളരണം...
വിടർന്നുല്ലസിക്കേണമീ മനുജന്റെ സ്വപ്നം പോൽ...
വിളവിന്റെ നിറവിനാൽ..., സമൃദ്ധിയാൽ...,
വയലുകൾ പൊൻവർണ്ണം ചാർത്തുമ്പോൾ...
തുടിക്കും അഭിമാനത്താലവൻ മനവും
നിറയും അദ്ധ്വാനത്തിൻ ഫലമായീ പത്തായവും;
തിളങ്ങുമാ കണ്ണുകൾ പൂത്തുലഞ്ഞ പ്രതീക്ഷയിൽ
വിങ്ങുമാ ഹൃത്തടം നിറഞ്ഞ സംതൃപ്തിയാൽ...
Read More »
Labels:
കവിത
Thursday, May 15, 2014
ദളങ്ങൾ പൊഴിയുമ്പോൾ...
ആരേയും കൊതിപ്പിക്കുന്ന,
ഉള്ളിൽ മോഹമുദിപ്പിക്കുന്ന
നിന്റെ മനോഹാരിതയല്ല
എന്നെ നിന്നിലേക്കെത്തിച്ചത്...!
നിന്നിൽ നിന്നുയർന്ന പരിമളവുമല്ല...
നിന്നിലേക്കുള്ള പ്രയാണം കഠിനമെന്നറിഞ്ഞിട്ടും,
വേദനകൾ തീർത്തൊരാ മുള്ളുകൾ താണ്ടി
മുറിവുകളെ സ്നേഹമെന്ന മന്ത്രത്താൽ കരിച്ച്
ഞാൻ നിന്നിലേക്കെത്തിയത്
നിന്റെയാ നൈർമല്യവും ചാരുതയും
വാടിക്കരിയുന്നതിലും മുൻപെ ഒരുവേളയെങ്കിലും,
കൈക്കുമ്പിലിൽ ഒതുക്കി സംരക്ഷിക്കുവാനായിരുന്നു.
നിന്റെ ആത്മാവിന്റെ സുഗന്ധം
കരിവണ്ടുകൾ തേടിയെത്തും മുൻപെ
എന്നിലേക്കാവാഹിക്കുവാനായിരുന്നു.
എന്നിട്ടും നീ എന്റെ വിരലുകളിൽ നിന്നകലുന്നതെന്തേ...?
ഉള്ളിൽ മോഹമുദിപ്പിക്കുന്ന
നിന്റെ മനോഹാരിതയല്ല
എന്നെ നിന്നിലേക്കെത്തിച്ചത്...!
നിന്നിൽ നിന്നുയർന്ന പരിമളവുമല്ല...
നിന്നിലേക്കുള്ള പ്രയാണം കഠിനമെന്നറിഞ്ഞിട്ടും,
വേദനകൾ തീർത്തൊരാ മുള്ളുകൾ താണ്ടി
മുറിവുകളെ സ്നേഹമെന്ന മന്ത്രത്താൽ കരിച്ച്
ഞാൻ നിന്നിലേക്കെത്തിയത്
നിന്റെയാ നൈർമല്യവും ചാരുതയും
വാടിക്കരിയുന്നതിലും മുൻപെ ഒരുവേളയെങ്കിലും,
കൈക്കുമ്പിലിൽ ഒതുക്കി സംരക്ഷിക്കുവാനായിരുന്നു.
നിന്റെ ആത്മാവിന്റെ സുഗന്ധം
കരിവണ്ടുകൾ തേടിയെത്തും മുൻപെ
എന്നിലേക്കാവാഹിക്കുവാനായിരുന്നു.
എന്നിട്ടും നീ എന്റെ വിരലുകളിൽ നിന്നകലുന്നതെന്തേ...?
Photo From Google
Read More »
Labels:
കവിത
Saturday, May 10, 2014
നിഴലിനെ തേടുമ്പോൾ....
സ്വന്തം ചവിട്ടടികളെ മറക്കുന്നൂ
അഹങ്കാരത്താൽ മത്തു പിടിച്ചൊരു മർത്യൻ
പൂർവ്വികനാം ആദത്തിൻ തെറ്റിന്റെ
ബാക്കി പത്രമിതല്ലോ
നഷ്ടമായൊരാ വാരിയെല്ലും
പിന്നെത്തുടരുന്നീ അടിമത്വഭാവവും
ഇത്രയെന്തേ ഇരിപ്പൂ ഇവളിലായ്
തേഞ്ഞു തീർന്നൊരാ ചങ്ങലക്കണ്ണികളെങ്കിലും
പിന്നേയും ബന്ധനം കൊതിക്കുവാൻ മാത്രമായ്
തിരിച്ചറിയുക നിന്റെ കർത്തവ്യങ്ങൾ
ഉപേക്ഷിച്ചെറിയൂ ബാലിശമീ ചാപല്യങ്ങളെ
ഉയർത്തിപ്പിടിക്കൂ നിന്നിലുറങ്ങും ആർജ്ജവങ്ങളെ
നേരിടുവാൻ, മുന്നേറുവാൻ, വിജയിക്കുവാൻ
ചിത്രഗുപ്തന്റെ നാൾവഴി തീരുന്നതു വരെ
പിന്തുടരട്ടെ നിന്റെ പാദങ്ങളെ
ഒപ്പത്തിനൊപ്പമോ നിഴലായെങ്കിൽ കൂടിയോ
അഹങ്കാരത്താൽ മത്തു പിടിച്ചൊരു മർത്യൻ
പൂർവ്വികനാം ആദത്തിൻ തെറ്റിന്റെ
ബാക്കി പത്രമിതല്ലോ
നഷ്ടമായൊരാ വാരിയെല്ലും
പിന്നെത്തുടരുന്നീ അടിമത്വഭാവവും
ഇത്രയെന്തേ ഇരിപ്പൂ ഇവളിലായ്
തേഞ്ഞു തീർന്നൊരാ ചങ്ങലക്കണ്ണികളെങ്കിലും
പിന്നേയും ബന്ധനം കൊതിക്കുവാൻ മാത്രമായ്
തിരിച്ചറിയുക നിന്റെ കർത്തവ്യങ്ങൾ
ഉപേക്ഷിച്ചെറിയൂ ബാലിശമീ ചാപല്യങ്ങളെ
ഉയർത്തിപ്പിടിക്കൂ നിന്നിലുറങ്ങും ആർജ്ജവങ്ങളെ
നേരിടുവാൻ, മുന്നേറുവാൻ, വിജയിക്കുവാൻ
ചിത്രഗുപ്തന്റെ നാൾവഴി തീരുന്നതു വരെ
പിന്തുടരട്ടെ നിന്റെ പാദങ്ങളെ
ഒപ്പത്തിനൊപ്പമോ നിഴലായെങ്കിൽ കൂടിയോ
Photo from google
Read More »
Labels:
കവിത
Subscribe to:
Posts (Atom)



