Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Monday, March 31, 2014

കാച്ചിക്കുറുക്കിയ കവിത

തിരക്കുകൾ എന്നെ ഹൈക്കുവിനോട് പ്രലോഭിപ്പിക്കുമ്പോൾ ഞാനും അസ്ഥിവാരമില്ലാത്ത എന്റെ പരീകഷ്ണശാലയിലേക്ക്....


 

നീയും ഞാനും...“നമ്മൾ “
****************************

മനസ്സിലെ പ്രണയം വേനൽ‍ച്ചൂട്
ഹൃദയം താപത്തിൽ വെണ്ണയായ്
ഉരുകി ഒന്നാകുന്നൂ... “നമ്മൾ “
----------------------------------------

കാണുന്നു
അറിയുന്നു
പങ്കു വയ്ക്കുന്നു
വിട പറയുന്നു
വിരഹം
---------------------------------------

ഓടുന്നു, ചാടുന്നു
ചിരിക്കുന്നു
വീഴുന്നു, കരയുന്നു
അമ്മയും കുഞ്ഞും
---------------------------------------
##########################################################################


നൊമ്പരങ്ങൾ...
********************


പകരം വയ്ക്കാനില്ലാത്ത സ്നേഹം
ഹൃദയത്തിൽ നിറഞ്ഞു തൂകുമ്പോൾ
താഴെ വീണുടയുന്നു മിഴിനീർത്തുള്ളിയായ്...
-------------------------------------------------------

മൌനം വാചാലമെങ്കിലും
മൊഴികൾ കിട്ടാക്കനിയായ് അകലവെ
തുടൽ തകർക്കാനൊരുങ്ങുന്നു വാക്കുകൾ
--------------------------------------------------------

ഊർജ്ജം പകർന്നാടിയ നാളങ്ങൾ
പതിയെ ചിറകൊതുക്കി വിടപറയുമ്പോൾ
സ്വപ്നങ്ങളിൽ കനലെരിയുന്നു
--------------------------------------------------------

Read More »

Tuesday, March 18, 2014

ചുറ്റുപാടുകൾ...



കനൽച്ചീളുകൾ പാകിയ പാതയോരങ്ങൾ
ഉള്ളിലൊതുക്കിയ മരതകകാന്തിയാൽ വിളങ്ങുന്ന വഴിയമ്പലങ്ങൾ
ചാരെ തിളങ്ങുന്ന ലതകളും കുസുമങ്ങളും പൊഴിക്കുന്ന സുഗന്ധം
വശ്യമനോഹരികളാം ബലഹീനതകളിൽ മനമിടറാതെ, തെന്നാതെ,
പിന്നിട്ട വസന്താനുഭവങ്ങളെ വഴികാട്ടിയാക്കി
അങ്ങകലെ പ്രതീക്ഷകൾ പേറുന്ന തുരുത്തിലേക്കീ യാത്ര...
അവിടേകനായ് തീർക്കുന്ന മണിമന്ദിരത്തിലെ ഐശ്വര്യമായ്
ഏഴുതിരിയിട്ടു പൊൻപ്രഭ ചൊരിയുന്ന നിലവിളക്കാകാൻ...
പക്ഷെ!!!  കൈയ്യെത്തും ദൂരെയായ് മോഹിപ്പിച്ചകലുന്ന പൊന്നമ്പിളി നീ...
*****

Read More »

ഒരു ദിനം


അലസതയോടെ ഒരൊഴിവുദിനം........വ്യത്യസ്ത ചിന്തകൾ.............


പ്രഭാതം 



ഈ പുകമഞ്ഞിൻ തണുപ്പെന്നെ മടിയനാക്കുന്നൂ...
എന്നിലെ അലസത തൂത്തെറിയാൻ
എന്റെ സിരകൾക്കു ചൂടു നൽകാൻ
എനിക്കു വേണമീ തുഷാരത്തിനപ്പുറത്തുള്ളൊരാ-
തീക്ഷണതയോലുന്ന പ്രഭാതകിരണങ്ങൾ...
************

മധ്യാഹ്നം
 

തെല്ലിട വൈകിയാണെത്തിയെന്നാകിലും
ഊർജ്ജം പകർന്നു പ്രഭ ചൊരിയുന്നൊരീ
അർക്കകിരണങ്ങളെന്നിൽ നിറക്കുന്നൊരാവേശം
ഇന്നീത്തിരക്കുകൾക്കിടയിലായൊരു നിമിഷം
ഇളം‍ചൂടു നുകർന്നുകൊണ്ടൊന്നുല്ലസിച്ചീടുവാൻ
************ 

സായന്തനം


മൌനം വാചാലമെങ്കിലും തോഴീ നിൻ
വാക്കുകൾ തേന്മൊഴിയായ് പൊഴിവതും കാത്തു-
മനം മടുപ്പിക്കുമീ ഏകാന്തത തൻ തടവറയിൽ
ഇനിയുമെത്രനാൾ നീളുമീ പ്രതീക്ഷകൾ...

************** 



Photos from Google




Read More »