Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Wednesday, January 8, 2014

നിനവിൽ നീയെത്തുമ്പോൾ...


പുലരിയിലാടി തിമിർത്തു പോയ്ക്കഴിഞ്ഞൊരു
ഇടവപ്പാതി തന്നിടവേളയിൽ
കാർമുകിലകന്നു തെളിഞ്ഞ വാനത്തിലെ
വിടരുന്നൊരേഴഴകുള്ള മാരിവില്ലായ്
ഒരു കുടക്കീഴിലെന്റെ മുന്നിൽ
അരികെ നീയെത്തിയ നേരമതിൽ
കയ്യിലെ കുട പാതിമറച്ച മുഖവും
ഇളകാതെയിളകുന്നയളകങ്ങളും
പിന്നതിൽ നിന്നുതിർന്ന മഴത്തുള്ളിയാൽ,
പാതിയൊലിച്ച കുങ്കുമപ്പൊട്ടും,
വില്ലിൻ വളവൊത്ത നിൻ പുരികങ്ങളും,
മായാത്ത ചിത്രമായകതാരിൽ നിറച്ചു നിന്നെ

കണ്ടു കൊതി തീരും മുന്നെ നടന്നകന്നെങ്കിലും
അക്കാഴ്ച തന്നെയധികം, ഉള്ളം നിറക്കുവാനും,
പാതിമെയ്യെന്നു നിനച്ചുറപ്പിക്കാനും...
അന്നുമുതൽക്കിങ്ങോട്ടെത്രയോ നാളുകൾ
മിഴികൾ കഥയോതിയും പാദങ്ങൾ പിന്തുടർന്നും
ഓതുവാനാകില്ല നെയ്തെടുത്ത കിനാക്കളും.
എന്നിട്ടുമൊടുവിൽ ജീവിതാരംഭത്തിൽ
വിധിവിളയാട്ടത്താൽ വേർപിരിഞ്ഞു
ഇന്നുമെൻ മനതാരിൽ ഓർമ്മകളണയുമ്പോൾ
ഒന്നെന്നറിയുന്നു വർണ്ണങ്ങളെല്ലാം
പാതിയൊലിച്ചയാ വർഷകണത്തിനും...
നെഞ്ചകം നീറ്റും മുറിവിൽ നിണത്തിനും...



Read More »

കാത്തിരിപ്പ്

പറയാതെ വന്നൊരതിഥിയായ് ചാറ്റൽ മഴ
മനം കുളിർപ്പിക്കുവാനീ മരുഭൂവിൽ
അറിയാതെ വന്നെത്തിയ നിമിഷങ്ങൾ...
തെല്ലൊരാശ്വാസമായ്  കൊടും ചൂടിൽ
എങ്കിലും കഴിയില്ല എന്നെ പുണരുവാൻ
ഹൃത്തിൽ വ്യഥകൾ കനലായെരിയുവോളം
ഉറ്റവർ ഉടയവർ എല്ലാം ഉപേക്ഷിച്ചും
ആഘോഷ സന്തോഷ നാളുകൾ ത്യജിച്ചും
ഏകനായ് തള്ളിനീക്കുന്നു ദിനരാത്രങ്ങളെ..
പറഞ്ഞയച്ചീടുന്നു ദീർഘമാം കാലവും
നല്ലൊരു നാളെകൾ വിടരും പ്രതീക്ഷയാൽ
സ്വപ്നങ്ങളിൻ ഭാണ്ഡവും മുറുക്കി
കത്തിരിക്കുന്നു പ്രവാസിയാം ജന്മം.....

Read More »

നീ എനിക്കാരാണു



നിന്നെ കാണുവാൻ തോന്നുന്നില്ല.
നിന്നെ കേൾക്കാൻ ആഗ്രഹവുമില്ല.
നിന്റെ ഓർമ്മകൾ മനസ്സിനെ മടുപ്പിക്കുന്നു.
എന്നിട്ടും,
            നീയെന്നെ തേടിയെത്തുബോൾ....
നിന്റെ കണ്ണീർ തിളക്കം കാണാനിഷ്ടമാണു.
നിന്നോടെതിർവാക്കു പറഞ്ഞ് വേദനിപ്പിക്കാൻ ഇഷ്ടമാണു.
നിന്റെ സാമീപ്യം വെറുപ്പുളവാക്കുന്നു.
എന്നാലും,
             നിന്നെ വേർപിരിക്കാത്തതെന്താണു ?
അങ്ങിനെയെൻകിൽ,
             നിന്നോടെനിക്കുള്ള വികാരമെന്താണു ?
അപ്പോൾ..... “നീ” എനിക്കാരാണു ???.....

Read More »