Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Friday, May 22, 2015

യാത്ര...


വികാരം വിവേകത്തെ
മൂലക്കിരുത്തിയൊരു നാൾ...
ഒറ്റക്ലിക്കിൻ മനോഹാരിതയോ..!
പടർന്നൊഴുകിയ വാക്കുകളിൻ വശ്യതയോ...!
മനസ്സുകളിലേക്കൊരു നൂൽപ്പാലമിട്ടു.
ഫെയ്സ്ബുക്കും, വാട്ട്സപ്പും;
ഇടതടവില്ലാതെ, വാശിയോടെ പൊരുതിയപ്പോൾ!
രാപകലറിയാത്ത സമാഗമങ്ങൾ...
ചരടിൽ കോർക്കുവാൻ താലിക്കു കാക്കാതെ;
മുൻപോട്ടവരെ ടുഗദറാക്കി.
ഇളം തെന്നലാട്ടിയ കുളിർക്കാല ദിനങ്ങളിൽ
കാലവ്യതിയാനങ്ങൾ അസ്വാരസ്യമൊരുക്കെ,
ചിത്രഗുപ്തന്റെ തൂലികത്തുമ്പിൽ
നിന്നൂർന്നൊരാ മഷിനൂലിനറ്റത്ത്
അവൾക്കായ് മാത്രം ഒരിടം കാത്തു വച്ചിരുന്നു.

*സമർപ്പണം : പിറവി കൊണ്ടല്ലെങ്കിലും.... എന്റെ പ്രിയ സഹോദരിമാർക്ക്...

Read More »

Wednesday, May 13, 2015

പരിഭവങ്ങൾക്കായ്...



ഇന്നില്ല വാക്കുകൾ എനിക്കായ് സ്വന്തം...
ഇരന്നു വാങ്ങുന്നു കേൾവി തൻ മുള്ളുകൾ
മൂകമായ് കാക്കാം പൊഴിഞ്ഞു തീരും വരെ,
നൊമ്പരം ചാലിച്ചെയ്യുന്നൊരമ്പുകൾ.
അറിയുന്നിതാ ഒരുങ്ങുന്നതായ് 
വ്യഥകളാൽ തീർക്കുമാ ശയ്യയും
പെയ്തൊഴിയട്ടെ പരിഭവങ്ങൾ
തിരിച്ചറിവിന്റെ പകലുകൾക്കപ്പുറം
താനേ ചുരത്തും കനിവിന്റെ ശീലുകൾ
കാത്തിരിക്കാം ആ നിമിഷത്തിനായ്...

Read More »

Saturday, February 14, 2015

ഫെബ്രുവരിക്കൊരു ഒരോർമ്മക്കുറിപ്പ്...



ഫെബ്രുവരി മാസം 14...
നവയുഗ വാലന്റൈൻ്ന് ദിനം
പഴകിയ “ചാരിത്ര”ത്തിനു വിട..., 
പൂക്കുന്നു സ്വാതന്ത്രത്തിന്റെ നാളെകൾ
ആത്മാവു നഷ്ടപ്പെട്ട തനുക്കൾ
അന്തരാർത്ഥങ്ങൾ തേടാതെ...
അനർത്ഥങ്ങൾ ചമക്കും,
കാല യവനികക്കിപ്പുറം
പുനർജന്മം നൽകുന്നൊരീ ദിനത്തിൽ...
പ്രണയസാഫല്യത്തിന്റെ രക്തസാക്ഷി
പ്രേമപ്രതീകം “സെയ്ൻറ് വാലൻറൈനു“
ഹൃദയരക്തം പൊടിയുന്നൊരായിരം ഓർമ്മപ്പൂക്കൾ...

Read More »