Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Thursday, May 15, 2014

ദളങ്ങൾ പൊഴിയുമ്പോൾ...

ആരേയും കൊതിപ്പിക്കുന്ന,
ഉള്ളിൽ മോഹമുദിപ്പിക്കുന്ന
നിന്റെ മനോഹാരിതയല്ല
എന്നെ നിന്നിലേക്കെത്തിച്ചത്...!
നിന്നിൽ നിന്നുയർന്ന പരിമളവുമല്ല...
നിന്നിലേക്കുള്ള പ്രയാണം കഠിനമെന്നറിഞ്ഞിട്ടും,
വേദനകൾ തീർത്തൊരാ മുള്ളുകൾ താണ്ടി
മുറിവുകളെ സ്നേഹമെന്ന മന്ത്രത്താൽ കരിച്ച്
ഞാൻ നിന്നിലേക്കെത്തിയത്
നിന്റെയാ നൈർമല്യവും ചാരുതയും
വാടിക്കരിയുന്നതിലും മുൻപെ ഒരുവേളയെങ്കിലും,
കൈക്കുമ്പിലിൽ ഒതുക്കി സം‍രക്ഷിക്കുവാനായിരുന്നു.
നിന്റെ ആത്മാവിന്റെ സുഗന്ധം
കരിവണ്ടുകൾ തേടിയെത്തും മുൻപെ
എന്നിലേക്കാവാഹിക്കുവാനായിരുന്നു.
എന്നിട്ടും നീ എന്റെ വിരലുകളിൽ നിന്നകലുന്നതെന്തേ...?
Photo From Google

Read More »

Saturday, May 10, 2014

നിഴലിനെ തേടുമ്പോൾ....



സ്വന്തം ചവിട്ടടികളെ മറക്കുന്നൂ
അഹങ്കാരത്താൽ മത്തു പിടിച്ചൊരു മർത്യൻ
പൂർവ്വികനാം ആദത്തിൻ തെറ്റിന്റെ
ബാക്കി പത്രമിതല്ലോ
നഷ്ടമായൊരാ വാരിയെല്ലും
പിന്നെത്തുടരുന്നീ അടിമത്വഭാവവും
ഇത്രയെന്തേ ഇരിപ്പൂ ഇവളിലായ്
തേഞ്ഞു തീർന്നൊരാ ചങ്ങലക്കണ്ണികളെങ്കിലും
പിന്നേയും ബന്ധനം കൊതിക്കുവാൻ മാത്രമായ്
തിരിച്ചറിയുക നിന്റെ കർത്തവ്യങ്ങൾ
ഉപേക്ഷിച്ചെറിയൂ ബാലിശമീ ചാപല്യങ്ങളെ
ഉയർത്തിപ്പിടിക്കൂ നിന്നിലുറങ്ങും ആർജ്ജവങ്ങളെ
നേരിടുവാൻ, മുന്നേറുവാൻ, വിജയിക്കുവാൻ
ചിത്രഗുപ്തന്റെ നാൾവഴി തീരുന്നതു വരെ
പിന്തുടരട്ടെ നിന്റെ പാദങ്ങളെ
ഒപ്പത്തിനൊപ്പമോ നിഴലായെങ്കിൽ കൂടിയോ
Photo from google

Read More »

Friday, May 9, 2014

വിരഹം....


ആകില്ല താങ്ങുവാൻ
ഈ കാത്തിരിപ്പിൻ വേദന
തളരുന്ന പേശികൾ
പാടുന്നുവോ ഗീതകം
എന്നിലെ ഭാവനയുടെ ചരമഗീതമായ്
ഭയക്കുന്നു ഞാനിന്നെൻ തോൽ‍വിയെ
നിഴലിനോടുള്ളൊരീ അങ്കത്തിനൊടുവിൽ
എങ്കിലും പ്രിയതമേ ചലിക്കുമീ വിരലുകൾ
അവസാന തുള്ളിയും ഊർന്നിറങ്ങും വരെ
ഉറയുന്ന കട്ടിയാകുന്ന മഷിയിതിൽ
ഇനിയും ശേഷിക്കുമെൻ തൂലികയിൽ...

Photo From Google...

Read More »