Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Thursday, June 26, 2014

Widgets

ഇരുൾ നിറയുമ്പോൾ...


ഇരുട്ട്... എനിക്കിഷ്ടമാണീ പ്രതിഭാസത്തെ!
പതുക്കെ പതുക്കെ പമ്മിയെത്തീടുന്ന,
കുസൃതി പൈതലായ്  സായന്തനത്തിൽ!
എത്ര ശാന്തമായ് നോക്കിയിരുന്നാലും,
കൺ‍മുന്നിലൊന്നും തെളിയാത്ത ബാല്യവും!
ഒരു ചെറു കാറ്റോ, ചലനമോ പോലും,
മനസ്സിൽ ഭീതി മുളപ്പിക്കുന്നു യൌവ്വന തീക്ഷ്ണത!
ഒരു പോലെ ശാന്തവും എന്നാൽ കരുതലും,
സ്വായത്തമാക്കിയ രാത്രിയുടെ മധ്യാഹ്നം!
നിശയുടെ അവസാന യാമങ്ങളിലൊന്നിൽ,
വിട പറഞ്ഞകലുന്നു മുതിർന്നൊരു കാരണവരെ പോലെ!
വീണു കിട്ടും ചില വേളകൾ നോക്കിയിരിക്കാറുണ്ട്...
ആസ്വദിക്കാറുണ്ട്... ഇരുട്ടിന്റെ ഈ വൈവിധ്യമാം ഭാവങ്ങളെ!
എന്നാൽ വെറുക്കുന്നു, അകറ്റുന്നു ഞാനെന്നും
കണ്ണടച്ചുണ്ടാക്കുന്ന മിഥ്യയാം ഇരുളിനെ...!
ഒരു തരം അലർജിയാണെനിക്ക് അതിനോട്...
കടും ചുവപ്പിൽ നേർത്തും, ഞരമ്പുകൾ പിണഞ്ഞും,
കൺപോളകൾക്കുള്ളിലായ് കാണുമാ കാഴ്ചയെ!
എങ്കിലും വിധി വിളയാട്ടത്തിന്റെ പ്രതിഫലനമായിന്ന്,
സ്ഥായിയാം കാഴ്ചയിതു തന്നെയീ സമൂഹത്തിലും ജീവിതയാത്രയിലും...
അതിനാൽ സഹിക്കാൻ പഠിക്കുന്നു ഞാനിന്ന്
നേരിടുവാൻ ഭൂതകാലത്തിൻ വൈരുദ്ധ്യങ്ങൾ!
എത്തുന്നൊരാ ദിനം പ്രണയിച്ചു നീങ്ങാൻ
ശാശ്വത നിദ്രയിൽ, പ്രപഞ്ചത്തിൻ ഉള്ളറകൾ തേടും യാത്രയിൽ....

Photo from google....




Author: Sums
Nothing to Say more...It is enough to know WHO AM I Read More →

0 comments:

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.