Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Sunday, March 2, 2014

Widgets

വലക്കൂട്ടിലെ കാര്യസ്ഥൻ


കാലചക്രത്തിന്റെ കരവിരുതിലൊന്നായ ദേശാടനത്തിന്റെ ഇടവേളയിൽ
പേറുന്ന ഭാണ്ഡത്തിന്നടിത്തട്ടിൽ നിന്നെങ്ങോ പൊടിതട്ടിയെടുത്തൊരാ വാക്കുകളെ
ഇന്നീ പുത്തൻപണക്കാരൻ സൌജന്യമായിത്തന്നൊരു വലക്കൂടിനുള്ളിലെ പുസ്തകത്തിൽ
അടുക്കിക്കൊണ്ടങ്ങിനെ മണ്ടി നീങ്ങീടുമ്പോൾ ഉള്ളുലുദിച്ചൊരാ അത്യാഗ്രഹം....
മേലാളർ വാഴുന്ന കൊട്ടാരക്കെട്ടിലെ അകത്തളം കാണുകെന്നൊരാ അത്യാഗ്രഹം
കേട്ടിട്ടുണ്ട്, അവിടുണ്ടൊരകത്തളം നിറയുന്നൊരു വായനാമുറിയെ
വാതിൽക്കൽ മുട്ടീ... അനുവാദം നേടുവാൻ കടന്നീടുവാൻ
കാര്യസ്ഥൻ വന്നു ചോദ്യങ്ങൾ ചോദിച്ചൂ
എന്തിനായ് മുട്ടീ, ഊരേത്, വീടേത്... തസ്കരനല്ല നീ ഉറപ്പാക്കിടേണ്ടേ
എന്നിട്ടൊടുവിലായ് താക്കീതുമേകിയങ്ങിനെ
കള്ളത്തരമെന്നു കണ്ടുപിടിച്ചെന്നാൽ കൊക്കിനു പൊക്കി പുറത്തെറിയും
എന്തെന്നാലങ്ങേർക്കറിയാമെന്നെ മുൻപൊരിക്കലായ്
പൊതുവഴിയിലെറിയാനായ് ഏറ്റിക്കൊണ്ടെത്തിയ ദുർഗന്ധം വമിച്ചൊരു വിഴുപ്ന്റെ കെട്ടിനെ
കത്തിയാൽക്കീറി ഞാൻ ചോർത്തി നാലാൾക്കൂട്ടത്തിൽ
ആയതിൻ ചൊരുക്കും തൊട്ടറിയുന്നിതാ വാക്കുകളിൽ
കാലത്തെണീറ്റാവേശത്താൽ പാഞ്ഞു ചെന്നതിൻ ചാരെ കവാടത്തിനരികിൽ
എടുത്തുനോക്കിയിന്നലെ വെച്ചിട്ടു പോയൊരാ വലക്കൂടും പിന്നെയാ പുസ്തകവും
അറച്ചുപോയി മനം‍പുരട്ടി വന്നു കണ്ടതാ കാഴ്ച മുന്നിലായി
പലനാളുമുൻപെ ചോർത്തിയ വിഴുപ്പിന്റെ ബാക്കിയുമായ്
ഏറിയൊരഹന്തയിൻ ഛർദ്ദിലുമായി ചിറിതുടച്ചിരിക്കുന്ന കാര്യസ്ഥനെ
അപ്പൊഴേ ചിന്തിച്ചു പിന്തിരിഞ്ഞീടുക പുറം‍പൂച്ചുമാത്രമീ കൊട്ടകത്തിൽ
പിന്നെയുറപ്പിച്ചു പതിയെയിറങ്ങാം ചുറ്റുപാടിൽ ഗന്ധം മറഞ്ഞതില്പിന്നെ
ഇപ്പൊഴും കാത്തിരിക്കുന്നാ പടികടന്നെത്തുന്ന പുണ്യാഹം തൂളുബുന്ന നിറകമണ്ഡലുകളെ.....

Photo from Google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

6 comments:

  1. കൊള്ളാലോ നല്ല കുറിക്കു കൊള്ളുന്ന കവിത...
    ആശംസകള്‍..

    ReplyDelete
  2. കവിതയിലെ പഴയ സംസ്കൃത ശൈലി ഇന്ന് ഔട്ട്‌ ഡേറ്റഡായി കേട്ടോ...
    തനി മലയാളമാണ് ഫാഷന്‍. എളുപ്പം വായിക്കാം

    ReplyDelete
    Replies
    1. ശ്രമിക്കാം.... സുഹൃത്തേ

      Delete
  3. This comment has been removed by the author.

    ReplyDelete
  4. സുഹൃത്തെ വാക്കുകള്‍ക്കിടയില്‍ ഗ്യാപ്പിടണം ...ഇത് ഇങ്ങനെ കൂടിയിരിക്കുമ്പോള്‍ വായിക്കാന്‍ ഒരു സുഖവുമില്ല , വീണ്ടും വരാം .

    ReplyDelete
    Replies
    1. ശ്രദ്ധക്കുറവ് ചൂണ്ടിക്കാണിച്ചതിനു നന്ദി (അങ്ങിനൊരു സാഹചര്യത്തിൽ പോസ്റ്റു ചെയ്തതായിരുന്നു)

      Delete

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.