Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Tuesday, March 18, 2014

Widgets

ഒരു ദിനം


അലസതയോടെ ഒരൊഴിവുദിനം........വ്യത്യസ്ത ചിന്തകൾ.............


പ്രഭാതം 



ഈ പുകമഞ്ഞിൻ തണുപ്പെന്നെ മടിയനാക്കുന്നൂ...
എന്നിലെ അലസത തൂത്തെറിയാൻ
എന്റെ സിരകൾക്കു ചൂടു നൽകാൻ
എനിക്കു വേണമീ തുഷാരത്തിനപ്പുറത്തുള്ളൊരാ-
തീക്ഷണതയോലുന്ന പ്രഭാതകിരണങ്ങൾ...
************

മധ്യാഹ്നം
 

തെല്ലിട വൈകിയാണെത്തിയെന്നാകിലും
ഊർജ്ജം പകർന്നു പ്രഭ ചൊരിയുന്നൊരീ
അർക്കകിരണങ്ങളെന്നിൽ നിറക്കുന്നൊരാവേശം
ഇന്നീത്തിരക്കുകൾക്കിടയിലായൊരു നിമിഷം
ഇളം‍ചൂടു നുകർന്നുകൊണ്ടൊന്നുല്ലസിച്ചീടുവാൻ
************ 

സായന്തനം


മൌനം വാചാലമെങ്കിലും തോഴീ നിൻ
വാക്കുകൾ തേന്മൊഴിയായ് പൊഴിവതും കാത്തു-
മനം മടുപ്പിക്കുമീ ഏകാന്തത തൻ തടവറയിൽ
ഇനിയുമെത്രനാൾ നീളുമീ പ്രതീക്ഷകൾ...

************** 



Photos from Google



Author: Sums
Nothing to Say more...It is enough to know WHO AM I Read More →

1 comment:

  1. പ്രതീക്ഷകളല്ലേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്... ഒന്നല്ലെങ്കിൽ മറ്റൊന്ന്... അതങ്ങനെ അന്തമില്ലാതെ നീണ്ടുനീണ്ട് പോകും...:) നന്നായിട്ടുണ്ട് വ്യത്യസ്ത ചിന്തകൾ...:)

    ReplyDelete

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.