Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Wednesday, January 8, 2014

Widgets

നിനവിൽ നീയെത്തുമ്പോൾ...


പുലരിയിലാടി തിമിർത്തു പോയ്ക്കഴിഞ്ഞൊരു
ഇടവപ്പാതി തന്നിടവേളയിൽ
കാർമുകിലകന്നു തെളിഞ്ഞ വാനത്തിലെ
വിടരുന്നൊരേഴഴകുള്ള മാരിവില്ലായ്
ഒരു കുടക്കീഴിലെന്റെ മുന്നിൽ
അരികെ നീയെത്തിയ നേരമതിൽ
കയ്യിലെ കുട പാതിമറച്ച മുഖവും
ഇളകാതെയിളകുന്നയളകങ്ങളും
പിന്നതിൽ നിന്നുതിർന്ന മഴത്തുള്ളിയാൽ,
പാതിയൊലിച്ച കുങ്കുമപ്പൊട്ടും,
വില്ലിൻ വളവൊത്ത നിൻ പുരികങ്ങളും,
മായാത്ത ചിത്രമായകതാരിൽ നിറച്ചു നിന്നെ

കണ്ടു കൊതി തീരും മുന്നെ നടന്നകന്നെങ്കിലും
അക്കാഴ്ച തന്നെയധികം, ഉള്ളം നിറക്കുവാനും,
പാതിമെയ്യെന്നു നിനച്ചുറപ്പിക്കാനും...
അന്നുമുതൽക്കിങ്ങോട്ടെത്രയോ നാളുകൾ
മിഴികൾ കഥയോതിയും പാദങ്ങൾ പിന്തുടർന്നും
ഓതുവാനാകില്ല നെയ്തെടുത്ത കിനാക്കളും.
എന്നിട്ടുമൊടുവിൽ ജീവിതാരംഭത്തിൽ
വിധിവിളയാട്ടത്താൽ വേർപിരിഞ്ഞു
ഇന്നുമെൻ മനതാരിൽ ഓർമ്മകളണയുമ്പോൾ
ഒന്നെന്നറിയുന്നു വർണ്ണങ്ങളെല്ലാം
പാതിയൊലിച്ചയാ വർഷകണത്തിനും...
നെഞ്ചകം നീറ്റും മുറിവിൽ നിണത്തിനും...


Author: Sums
Nothing to Say more...It is enough to know WHO AM I Read More →

2 comments:

  1. ചിലര്‍ അങ്ങനെയാ...നമ്മള്‍പോലുമറിയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരുപാടോര്‍മ്മകള്‍ സമ്മാനിച്ച് കടന്നുപോകും... വീണ്ടും നമ്മളും ഓര്‍മകളും തനിച്ചാവും...:)

    ആശംസകള്‍!

    ReplyDelete
    Replies
    1. നന്ദി, ഓർമ്മകൾ.....അവ എന്നും കൂട്ടുണ്ടാകും അവസാനം വരേയ്ക്കും അല്ലേ...

      Delete

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.