Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Saturday, January 4, 2014

Widgets

വിശപ്പിന്റെ യാഥാർത്ഥ്യങ്ങൾ

                 പതിവുപോലെ ഉച്ചയൂണ് കഴിച്ച് എഴുന്നേറ്റപ്പോൾ ടിഫിൻ ബോക്സിൽ അല്പം ഭക്ഷണം ബാക്കിയുണ്ടായിരുന്നു. മേശയിൽ വിരിച്ചിരുന്ന പേപ്പറിൽ കൂട്ടിവെച്ച വേസ്റ്റിലേക്ക് ബാക്കിയായ ഭക്ഷണം ഒഴിവാക്കുമ്പോഴാണ് അതിനടിയിലെ ചിത്രം അവൻ ശ്രദ്ധിച്ചത്.

                “ദാരിദ്രത്താൽ എല്ലും തോലുമായ് മരണവുമായ് മല്ലടിക്കുന്ന ഏകദേശം മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പിഞ്ചു കുഞ്ഞിനു സമീപം വിശപ്പിന്റെ ആർത്തിയുമായ് ആ കുഞ്ഞിന്റെ മരണം കാത്തിരിക്കുന്ന ഒരു കഴുകന്റെ ചിത്രമായിരുന്നൂ അത് “ ആ ചിത്രത്തിനു അവാർഡു ലഭിച്ചതിനെക്കുറിച്ചുള്ള വർത്തയായിരുന്നു ആ പേപ്പറിൽ.

                  ആ ഫോട്ടോയ്ക്ക് അവാർഡ് ലഭിച്ചെങ്കിലും ആ കുരുന്നിന്റെ ജീവനായ് ഒന്നും ചെയ്യാതെ തന്റെ പ്രശസ്തിക്കും പണത്തിനുമായി ആ നിമിഷങ്ങളെ ഉപയോഗിച്ചതിനാൽ ഒരുപാടു വിമർശനങ്ങൾ നേരിടേണ്ടി വന്ന ആ ഫോട്ടോഗ്രാഫർ അവസാനം കുറ്റബോധത്തിന്റെ ഉമിത്തീയിൽ സ്വയം നീറാൻ കഴിയാതെ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

                എത്രയോ മനുഷ്യജന്മങ്ങൾ ഒരു നേരത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നുണ്ടെന്ന ആ തിരിച്ചറിവിനു മുൻപിൽ അവൻ സ്തബ്ധനായി നിന്നു പോയി.

               ഒരു നിമിഷം ആ പേപ്പറിലേക്കും പിന്നെ മേശയിൽ വിരിച്ചിരുന്ന പേപ്പറിൽ കൂട്ടിവെച്ച വേസ്റ്റിലേക്ക് ഒഴിവാക്കിയ ആ ഭക്ഷണത്തിലേക്കും അവന്റെ മിഴികൾ നീണ്ടുപോയി അപ്പോൾ അവന്റെ മിഴികളിൽ അടർന്നു വീഴാനായി ഒരു അശ്രുകണം യാത്ര പുറപ്പെട്ടിരുന്നു...

               സീറ്റിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവനൊരു തീരുമാനത്തിൽ എത്തിയിരുന്നു. വരുംവർഷത്തിലെ ഉദയാസ്തമയങ്ങൾ സാക്ഷി നില്ക്കുന്ന ഒരു ഉറച്ച തീരുമാനം. അവന്റെ കണ്ണുകളിലപ്പോൾ നിശ്ചയദാർഢ്യം തിളങ്ങുന്നുണ്ടായിരുന്നു.

* 1994-ൽ കെവിൻ കാർട്ടർ സുഡാനിൽ നിന്നെടുത്ത ചിത്രമാണിത്.
*ചിത്രത്തിനു കടപ്പാട് - ഗൂഗിൾ
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

5 comments:

  1. ഒരിക്കൽ ഒരു ഗ്രൂപ്പിലെ ഒരു മത്സരത്തിനായി വെറുതെ ഒന്നെഴുതി നോക്കിയതായിരുന്നു, സമയം കഴിഞ്ഞിരുന്നതിനാൽ അതു കൊടുത്തിരുന്നില്ല, അപ്പോൾപ്പിന്നെ ഇവിടെയങ്ങ് പോസ്റ്റു ചെയ്യാമെന്നു കരുതി

    ReplyDelete
  2. കെവിൻ കാർട്ടറുടെ ചിത്രം തന്നെ വലിയൊരു ദുരന്തകാവ്യമാണ്, കഥയാണ്, ചരിത്രം രേഖപ്പെടുത്തുന്നവർക്ക് മേൽ ചരിത്രമില്ലാത്തവരുടെ പ്രതിഷേധവും അമർഷവും ഉണങ്ങാത്ത കണ്ണുനീർത്തുള്ളിയുമാണ്. അതിനേക്കാളുപരിയായി കഥയിലെന്തെന്തിലും ഉള്ളതായി തോന്നിയില്ല.

    ReplyDelete
    Replies
    1. മുകളിൽ പറഞ്ഞ പോലെ ഒരു ഗ്രൂപ്പിൽ (ഗ്രൂപ്പ് ഏതാണെന്ന് ഓർമ്മയില്ല.) ചെറുകഥാ മത്സരത്തിനായി [ “”പതിവുപോലെ ഉച്ചയൂണ് കഴിച്ച് എഴുന്നേറ്റപ്പോൾ ടിഫിൻ ബോക്സിൽ അല്പം ഭക്ഷണം ബാക്കിയുണ്ടായിരുന്നു. മേശയിൽ വിരിച്ചിരുന്ന പേപ്പറിൽ കൂട്ടിവെച്ച വേസ്റ്റിലേക്ക് ബാക്കിയായ ഭക്ഷണം ഒഴിവാക്കുമ്പോഴാണ് അതിനടിയിലെ ചിത്രം അവൻ ശ്രദ്ധിച്ചത്....”] ഇങ്ങിനെ ഒരു വിഷയം തന്ന് അതിനെ വികസിപ്പിച്ചു ഒരു ചെറുകഥയാക്കുക എന്നു പ്റഞ്ഞു കണ്ടിരുന്നു... അപ്പോൾ വെറുതെ ഈ ചിത്രവും ഗൂഗിളിൽ നിന്നെടുത്ത് ഒന്നെഴുതി നോക്കിയതാണ്.... അതു കൊണ്ടു തന്നെ പ്രിയ വയനക്കാർ കാർട്ടറുടെ ചിത്രത്തോട് തരതമ്യം ചെയ്യാതെ ഈ ഒരു വിഷയവുമായി താരതമ്യം ചെയ്യണമെന്നു പറഞ്ഞു കൊള്ളട്ടെ....എന്റെ എഴുത്തിന്റെ ആരംഭത്തിലെ രണ്ടാമത്തെ ശ്രമമായിരുന്നു ഇത്.....അതിന്റേതായ തെറ്റു കുറ്റങ്ങൾ ഇതിലുണ്ടാകാം....ക്ഷമിക്കുക...

      Delete
  3. ഒരു ചെറിയ ഷോർട്ട് ഫിലിമാക്കി മാറ്റാം .. ഒരു തീം ഉണ്ട് ....
    ചെറുകഥ എന്നാ രീതിയിൽ കുറച്ചു കൂടെ പ്രതീക്ഷിച്ചിരുന്നു ...
    ആശംസകൾ ...!!!

    ReplyDelete
  4. well, please visit my blog www.prakashanone.blogspot.com"

    ReplyDelete

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.